ഓപ്പറേഷൻ തണ്ടർ: അരൂരിൽ 7.369 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ

ആലപ്പുഴ : ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ആലപ്പുഴ ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് 7.369കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശിയെ അറസ്റ്റ് ചെയ്തു.

ഒഡിഷ ഗജാബതി ലുഡുറു ട്രീറ്റ് മരപ്പുള്ളി പഞ്ചായത്ത് സ്വദേശി സൗമ്യ പ്രകാശ് നായിക്(26) ആണ് പിടിയിലായത്.
അരൂർ കാർത്യായിനി ക്ഷേത്രത്തിന് മുൻവശത്ത് നടത്തിയ പരിശോധനയി ലാണ് പ്രതി സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ നിന്ന്   കഞ്ചാവ് കണ്ടെത്തിയത്.

ആലപ്പുഴ ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ. സെബാസ്റ്റ്യന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

എക്സൈസ് ഇൻസ്പെക്ടർ സി പി ദിലീപ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മുഹമ്മദ് സുധീർ,എം സി ബിനു, പ്രിവന്റീവ് ഓഫീസർ പി അനിലാൽ,ഓംകാർ നാഥ്,സിവിൽ എക്സൈസ് ഓഫീസർമാരായ സാജൻ ജോസഫ്,എം ആർ റെനീഷ്, ജോസഫ് തോമസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ എം വിജി എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.

പ്രതി അരൂർ,അരൂക്കുറ്റി,വടുതല മേഖലകളിലേക്ക് വിതരണം ചെയ്യുന്നതിനായി കഞ്ചാവ് എത്തിച്ചതാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!