തടികൂടുന്ന കേരളം! പകുതിയോളം സ്ത്രീകള്‍ക്കും അമിതവണ്ണം

തിരുവനന്തപുരം: കേരളത്തിലെ പകുതിയോളം സ്ത്രീകള്‍ക്ക് അമിതവണ്ണമോ അമിതഭാരമോ ഉണ്ടെന്ന് ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ പുതിയ റിപ്പോര്‍ട്ട്. ഇതു പ്രകാരം സംസ്ഥാനത്തെ 38.2% സ്ത്രീകള്‍ അമിതഭാരമോ അമിത വണ്ണമോ ഉള്ളവരാണ്.

കേരളത്തിലെ സ്ത്രീകളില്‍ പ്രമേഹവും രക്തസമ്മര്‍ദവും കൂടുതലാണ്. സ്ത്രീകളില്‍ 28.9 % പേര്‍ക്കാണ് കേരളത്തില്‍ പ്രമേഹം ഉള്ളത്. ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണിത്. 17.8% മാത്രമാണ് ദേശീയ ശരാശരി.

പ്രമേഹത്തിന്റെ കാര്യത്തില്‍ പുരുഷന്‍മാരും അത്ര പിന്നിലല്ല. 31.9 % ആണ് പുരഷന്‍മാരുടെ കണക്ക്. ദേശീയ ശരാശരി ആണെങ്കില്‍ 20.9 %ഉം. അമിത രക്തസമ്മര്‍ദ്ദം സ്ത്രീകളില്‍ 31.9% ആണെങ്കില്‍ പുരുഷന്‍മാരില്‍ 36.06 % ആണ്. രണ്ടും ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണ്. സ്ത്രീകളിലെ ദേശീയ ശരാശരി 17.08 % ആണെങ്കില്‍ പുരുഷന്‍മാരിലെ ദേശീയ ശരാശരി 22.1% ആണ്.

സര്‍വേ റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ 60 വയസിന് മുകളിലുള്ളവരുടെ അനുപാതം 20.7 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. ദേശീയ ശരാശരിയാകട്ടെ 12.09 ശതമാനവും. വലിയൊരു ശതമാനം ആളുകള്‍ വാര്‍ധക്യത്തിലേയ്ക്ക് പോകുന്നു. ഇത് ആരോഗ്യച്ചെലവ് കുത്തനെ കൂടാന്‍ ഇടയാക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!