ആറാട്ടുപുഴയിൽ സ്‌കൂളുകളും അങ്കണവാടികളും തുറക്കുന്നത് നീട്ടിവെച്ചു….

ആലപ്പുഴ: ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ സ്‌കൂളുകളും അങ്കണവാടികളും തുറക്കുന്നത് നീട്ടിവെച്ചു. ജൂൺ ഒന്ന് മുതൽ 15 പ്രവൃത്തി ദിവസത്തേക്കാണ് നീട്ടിവെച്ചത്. ഇതുസംബന്ധിച്ച ഉത്തരവ് ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ചു.

ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ വയറിളക്ക രോഗങ്ങളും ഷിഗെല്ല അണുബാധയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതുകൊണ്ട് കുട്ടികളുടെ സുരക്ഷിതത്വം പരിഗണിച്ചാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!