ഇനി ആർത്തവദിനങ്ങളിൽ വിശ്രമിക്കാം… സ്കൂൾ വിദ്യാർത്ഥിനികൾക്ക് 3 ദിവസത്തെ ആർത്തവ അവധി

തിരുവനന്തപുരം: ‘ഇന്ദിര ഗ്യാരണ്ടികൾ’ നടപ്പിലാക്കുമെന്ന ആവർത്തിച്ചുള്ള പ്രഖ്യാപനങ്ങളോടെയും, ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ വ്യക്തമാക്കിയും വി ഡി സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം. 16-ാം നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കറാണ് നയപ്രഖ്യാപന പ്രസംഗം നടത്തിയത്.

ഒരു മണിക്കൂറും 13 മിനിറ്റും നീണ്ടുനിന്ന പ്രസംഗത്തിൽ, സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഗുരുതരമാണെങ്കിലും ഈ വെല്ലുവിളികളെ അവസരമാക്കി മാറ്റുമെന്ന ആത്മവിശ്വാസം സർക്കാർ പങ്കുവെച്ചു. ‘ക്ലീൻ ഗവേണൻസ്’ അഥവാ സുതാര്യവും വേഗതയേറിയതുമായ ഭരണമാണ് സർക്കാരിന്റെ മുദ്രാവാക്യമെന്ന് ഗവർണർ വ്യക്തമാക്കി.

സ്കൂൾ വിദ്യാർത്ഥിനികൾക്ക് മാസം മൂന്ന് ദിവസം വരെ ആർത്തവ അവധി നൽകും. പൊതു-സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് പ്രസവ അവധി ആറുമാസമാക്കും. കെ.എസ്.ആർ.ടി.സി ബസുകളിൽ സംസ്ഥാനത്തെ എല്ലാ സ്ത്രീകൾക്കും സൗജന്യയാത്ര നടപ്പാക്കും. സംസ്ഥാനത്ത് ലഹരിയുടെ വേരറുക്കാൻ എക്സൈസ്, ആഭ്യന്തര, ആരോഗ്യ വകുപ്പുകളെ സംയോജിപ്പിച്ച് സമഗ്ര പദ്ധതി നടപ്പാക്കും.

ഓൺലൈൻ ലഹരി ശൃംഖലകൾ കർശനമായി തടയുന്നതിനൊപ്പം, ലഹരിക്കേസുകളിലെ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും നയപ്രഖ്യാപനത്തിൽ പ്രഖ്യാപിച്ചു. പുതിയ എക്സൈസ് നയത്തിലും മാറ്റങ്ങൾ വരുത്തും.

സംസ്ഥാനത്തിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതി വിശദീകരിക്കാൻ ധവളപത്രം ഇറക്കും. ഉപരിപഠന മേഖലയിൽ കൂടുതൽ കുട്ടികൾക്ക് അവസരം ഉറപ്പാക്കാൻ പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിക്കും. കൃഷി ലാഭകരമാക്കും, ആരോഗ്യമേഖല ശക്തിപ്പെടുത്തി കുറഞ്ഞ ചിലവിൽ ചികിത്സ ഉറപ്പാക്കും. വിനോദസഞ്ചാര മേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കും, സംസ്ഥാനത്തിന്റെ ജലനയം പരിഷ്‌കരിക്കും. കേരളത്തെ അനാഥരില്ലാ ത്ത സംസ്ഥാനമാക്കുകയാണ് ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!