പരിപാടിക്ക് ആളില്ല…. കോട്ടയത്ത് എസ്എഫ്ഐ മാർച്ച് മാറ്റിബാരിക്കേഡ് അഴിച്ച് മാറ്റി പൊലീസ്

കോട്ടയം: ആളില്ലാത്തതിനാല്‍ കോട്ടയത്ത്‌ എസ്എഫ്ഐ പ്രതിഷേധം മാറ്റി. രാവിലെ 11 മണിക്ക് എസ്പി ഓഫീസിലേക്ക് നടത്താന്‍ നിശ്ചയിച്ച മാർച്ചാണ് ആളില്ലാത്തതിനാൽ മാറ്റിയത്.

പ്രതിഷേധം കണത്തിലെടുത്ത് പൊലീസ് എസ്പി ഓഫീസിന് മുന്നിൽ ബാരിക്കേഡ് കെട്ടിയിരുന്നു. രണ്ടര മണിക്കൂർ നേരമാണ് ബാരിക്കേഡ് കെട്ടി റോഡ് ബ്ലോക്ക് ചെയ്തത്. ഈ സമയമത്രയും കളക്ട്രേറ്റിന് മുമ്പിൽ  കൂടിയുള്ള ഗതാഗതം വഴിതിരിച്ചു വിട്ടു. ഇത് വലിയ ഗതാഗത കുരുക്കിനും വഴിയൊരുക്കി. ഒടുവിൽ പ്രതിഷേധം മാറ്റിയതോടെ പൊലീസ് ബാരിക്കേഡ് അഴിച്ച് മാറ്റി.

ഉച്ചയ്ക്ക് ശേഷം മാർച്ച്‌ നടത്തുമന്നാണ് എസ്എഫ്ഐ നേതൃത്വം അറിയിച്ചിരിക്കുന്നത്.

കേരള സർവകലാശാല തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നടന്ന എസ്എഫ്ഐ, കെഎസ്‌യു ആഹ്ലാദ പ്രകടനത്തിടെ ഉണ്ടായ പരസ്പരമുള്ള ഏറ്റുമുട്ടലിനെ തുടർന്ന് ഉണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് എസ്എഫ്ഐ ഇന്ന് സംസ്ഥാന വ്യാപകമായി മാർച്ച് നിശ്ചയിച്ചിരുന്നത്.

തൃശൂർ, കണ്ണൂർ, മലപ്പുറം എന്നിവിടങ്ങളിൽ പൊലീസുമായി എസ് എഫ് ഐ പ്രവർത്തകർ ഏറ്റുമുട്ടി. പലയയിടത്തും പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. മിക്കയിടങ്ങളിലും പൊലീസിനെ പ്രകോപിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ പ്രവർത്തകരിൽ നിന്നും ഉണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!