പ്രതിഷ്ഠാദിന  പൂജകൾക്കായി ശബരിമല നട തുറന്നു

സന്നിധാനം : പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച പൂജകൾക്കായി ശബരിമല നട തുറന്നു. നാളെയാണ് ( ഇടവ മാസത്തിലെ അത്തം നക്ഷത്രത്തിൽ) പ്രതിഷ്ഠാദിനം.

തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് തന്ത്രി കണ്Oര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ്.ഇ.ഡി നട തുറന്ന്   ദീപം  തെളിയിച്ചു.
തുടർന്ന് പതിനെട്ടാംപടിക്ക് താഴെ  ആഴിയിൽ അഗ്നിപകർന്നു.

പ്രതിഷ്ഠ ദിനമായ നാളെ (ചൊവ്വാഴ്ച)രാവിലെ അഞ്ചുമണിക്ക് നട തുറക്കും. പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച പൂജകൾ  പുർത്തിയാക്കി നാളെ രാത്രി 10 മണിക്ക് നടയടയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!