കൊച്ചി : താര സംഘടനയായ അമ്മയുടെ കുടുംബ സംഗമ വിവാദവുമായി ബന്ധപ്പെട്ട കരാർ രേഖ പുറത്ത്. ദല്ലാൾ നന്ദകുമാറിന്റെ സഹായത്തോടെയാണ് അമ്മ കുടുംബ സംഗമം സംഘടിപ്പിച്ചത്. നന്ദകുമാർ ചെയർമാനായ വെണ്ണല്ലയിലെ ക്ഷേത്രമാണ് മുഖ്യ സ്പോൺസർ.
അമ്മയുടെ കുടുംബ സംഗമ സ്പോൺസർഷിപ്പ് കരാറിൽ ഔദ്യോഗി കമായി ഒപ്പിട്ടത് നന്ദകുമാറും കുക്കു പരമേശ്വരനുമാണ്. ക്ഷേത്രത്തെ സംഘടനയുമായി ബന്ധിപ്പിക്കാൻ മുൻകൈ എടുത്തത് പ്രസിഡന്റായ ശ്വേത മേനോനുമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
‘അമ്മ’ കുടുംബ സംഗമം ദല്ലാൾ നന്ദകുമാറിന്റെ സഹായത്തോടെ; വിവാദ കരാർ രേഖ പുറത്ത്
