തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയിലായ രോഗിക്ക് ചികിത്സ നല്‍കിയത് വൈകിയെന്ന് പരാതി. ഒല്ലൂര്‍ സ്വദേശി സുരേന്ദ്രന്റെ ബന്ധുക്കളാണ് പരാതി ഉന്നയിച്ചത്. സീനിയര്‍ ഡോക്ടേഴ്‌സ് പരിശോധിക്കുന്നില്ലെന്നും കുടുംബം പറഞ്ഞു.
പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്ന് ഒന്‍പതാം തിയതിയാണ് രോഗിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ചത്. സോഡിയം കുറഞ്ഞ നിലയിലായ രോഗിക്ക് പൂര്‍ണമാി ബോധമുണ്ടായിരുന്നില്ല. ഒപ്പം വന്ന വീട്ടുകാരെ തിരിച്ചറിയാന്‍ പോലും കഴിയാത്ത, വെള്ളം എങ്ങനെയാണ് കുടിക്കേണ്ടത് എന്ന് പോലും മറന്നുപോയ ഗുരുതരാവസ്ഥയിലായിരുന്നു രോഗി. എന്നാല്‍ ഈ അവസ്ഥ കണ്ടിട്ടും മെഡിക്കല്‍ കോളജില്‍ നിന്ന് വേഗത്തില്‍ ചികിത്സ ലഭിച്ചില്ലെന്നാണ് സുരേന്ദ്രന്റെ കുടുംബത്തിന്റെ പരാതി.
തിരുവനന്തപുരം മെഡിക്കല്‍ കോളജിനെതിരെ വീണ്ടും പരാതി…
