കുമരകം: ലഹരി മാഫിയയ്ക്കെ തിരേ ജില്ലയിൽ ശക്തമായി തു ടരുന്ന ഓപ്പറേഷൻ തൂഫാൻ നടപടികളുടെ ഭാഗമായി നടത്തിയ പരിശോധനയിൽ 50 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിലായി.
ജില്ലാ പോലീസ് ചീഫിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഡാൻസാഫ് ടീമും കുമരകം പോലീസും സംയുക്തമായി കുമരകം മേഖലയിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് പ്രതികൾ പിടിയിലായത്.
ചെങ്ങളം കല്ലുപുരയ്ക്കൽ വായനശാല സ്വദേശിയായ ജെബിൻ (27), ചെങ്ങളം സൗത്ത് വായനശാല അട്ടിപ്പുരയിൽ തൻസീർ (31) എന്നിവരെയാണ് പിടികൂടിയത്. ഇവരുടെ കൈവശത്തുനിന്ന് ഏകദേശം 50 ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു.
വാഹന പരിശോധനയിൽ കഞ്ചാവുമായി രണ്ടു യുവാക്കൾ കുമരകത്ത് പിടിയിൽ…
