കൊല്ലം : അഞ്ചലില്‍ സിവില്‍ പൊലീസ് ഓഫീസറുടെ ബൈക്ക് കത്തിച്ചു. ആറന്മുള സ്റ്റേഷനില്‍ ജോലി ചെയ്യുന്ന വിവേകിന്റെ ബൈക്കാണ് കത്തിച്ചത്. ബൈക്ക് കത്തിച്ചവരുടെ ഭീഷണി കത്തും വീടിന് സമീപത്ത് നിന്ന് ലഭിച്ചു. വീടിന്റെ ഭിത്തിയില്‍ കരി ഓയിലും ഒഴിച്ചു. പുനലൂര്‍ എഎസ്പി സ്ഥലത്ത് പരിശോധന നടത്തി.
ഞങ്ങള്‍ ഭരണത്തില്‍ വരില്ലെന്ന് നീ വിചാരിച്ചോ.. നീ കുറച്ച് നാള്‍ ലീവെടുത്തതുള്‍പ്പെടെ നിന്റെ അടൂര്‍ ക്യാമ്പിലെ ഓരോ ചലനവും ഞങ്ങളറിയും. നീ ആ കോളേജിലിട്ട് ഞങ്ങടെ പിള്ളാരെ തൊട്ടത് ഞങ്ങള്‍ മറക്കില്ല, നീ സൂക്ഷിച്ചോ, നിൻ്റെ നാറിയ കഥകള്‍ ലോകം അറിയാന്‍ പോകുന്നു. നിന്റെ മാന്യതയുടെ മുഖംമൂടി വലിച്ചുകീറാന്‍ കുറച്ചുനാളുകള്‍ മാത്രം’, കത്തില്‍ കുറിച്ചിരിക്കുന്നു.
അഞ്ചലിൽ പൊലീസുകാരന്റെ ബൈക്ക് കത്തിച്ചു, ഭീഷണിക്കത്തും… കത്തിൽ…
