ഭർത്താവ് ഇറങ്ങിയെന്ന് കരുതി ഭാര്യ ബസിൽ നിന്ന് ചാടി, യുവതിക്ക് ഗുരുതര പരിക്ക്

കോയമ്പത്തൂർ : ഭർത്താവ് ഇറങ്ങിയെന്ന് കരുതി ഭാര്യ ബസിൽ നിന്ന് ചാടി, യുവതിക്ക് ഗുരുതര പരിക്ക്.
വയനാട് അട്ടപ്പാടി സ്വദേശിയായ മരുതൻ്റെ  ഭാര്യ മഞ്ജു (38) വിനാണ് അപകടമുണ്ടായത്.

കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് വാങ്ങാനാണ് ദമ്പതികൾ അട്ടപ്പാടിയിൽ നിന്നും കോയമ്പത്തൂരിലെത്തിയത്.
തുടർന്ന് ബസിൽ കോയമ്പത്തൂർ ജില്ലാ കളക്ടറേറ്റിലേക്ക് പോകുമ്പോഴാണ് ബസ് കളക്ടറുടെ ഓഫീസ് എത്തുന്നതിന് മുമ്പ് മഞ്ജു എഴുന്നേറ്റ് വാതിലിന് സമീപത്തേക്ക് വന്നത്.

കളക്‌ട്രേറ്റിൻ്റെ പുതിയ പ്രവേശന കവാടത്തിൽ ബസ് എത്തിയ സമയം  ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് ഇവർ പെട്ടെന്ന് താഴേക്ക് ചാടുകയായിരുന്നു.
വിവരം മനസിലാക്കിയ ഉടനെ ബസ് യാത്രക്കാരും വഴിയാത്രക്കാരും ചേർന്ന് ഉടൻ തന്നെ മഞ്ജുവിനെ കോയമ്പത്തൂർ സർക്കാർ ആശുപത്രിയിലെത്തിച്ചു. ഇവർ തീവ്രപരിചരണത്തിൽ ചികിത്സയിലാണ് നിലവിൽ.

ഭർത്താവ് ബസിൽ നിന്ന് ഇറങ്ങിയെന്ന് കരുതിയാണ് മഞ്ജു ബസിൽ നിന്ന് താഴേക്ക് ചാടിയതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. കോയമ്പത്തൂർ പന്തിയറോഡ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!