നക്ഷത്രഫലം: 2026 മെയ് 24  മുതൽ 30 വരെ

✍️ സജീവ് ശാസ്‌താരം

അശ്വതി   :  രോഗശമനമുണ്ടാകും.  തൊഴിൽ രംഗത്ത് നിലനിന്നിരുന്ന അനശ്ചിതത്വം മാറും. ബന്ധുക്കൽ വഴി  കാര്യലാഭം. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും . കടങ്ങൾ വീട്ടുവാൻ സാധിക്കും.

ഭരണി    : ഭക്ഷണസുഖം വർധിക്കും. വ്യവഹാരവിജയം ലഭിക്കും. മംഗളകർമങ്ങളിൽ സംബന്ധിക്കും. രോഗശമനം ഉണ്ടാകും. ഉദ്ദേശിച്ച പല കാര്യങ്ങളും സുഗമമായി പൂർത്തീകരിക്കുവാൻ സാധിക്കും.

കാർത്തിക   : സുഹൃത്തുക്കൾ വഴി  കാര്യസാധ്യം. പൊതുപ്രവര്ത്തനങ്ങളിൽ നേട്ടം. അലച്ചിൽ വർധിക്കും. കഠിനപരിശ്രമംകൊണ്ട് മാത്രമേ കാര്യസാധ്യം ഉണ്ടാവുകയുള്ളൂ. സാമ്പത്തികബുദ്ധിമുട്ട് മൂലം പല കാര്യങ്ങളും മാറ്റിവയ്ക്കേണ്ടിവരും.

രോഹിണി  : ഏറ്റെടുത്ത ജോലികളിൽ നിന്ന് നേട്ടം, . അന്യരോടുള്ള പെരുമാറ്റത്തില് തെറ്റിദ്ധാരണ ഉണ്ടാകാതെ ശ്രദ്ധിക്കുക.  ഗുണദോഷസമ്മിശ്രമായ ഫലങ്ങൾ നിലനില്ക്കുന്നു. ഏതെങ്കിലും തരത്തിലുള്ള സ്ഥാനലബ്ധിയുണ്ടാകും.

മകയിരം  : സ്വദേശം വിട്ടുനില്ക്കേണ്ടിവന്നേക്കാം. ദീർഘദൂര യാത്രകൾ വേണ്ടിവരും വ്യവഹാരങ്ങളില് വിജയം. തർക്കങ്ങളിൽ മധ്യസ്ഥം വഹിക്കും. ഏതെങ്കിലുംതരത്തിലുള്ള അവിചാരിത ധനലാഭം.  വിശ്രമം കുറഞ്ഞിരിക്കും .

തിരുവാതിര   :   സാമ്പത്തികവിഷമതകൾ ശമിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. സന്താനങ്ങൾക്കായി പണം ചെലവിടും. അർഹിക്കാത്ത ധനം കൈവശം വന്നുചേര്ന്നെന്നു വരാം. വളരെക്കാലം ശ്രമിച്ചിട്ടും നടക്കാതിരുന്ന കാര്യങ്ങൾ പെട്ടെന്ന് സാധിതമാകും.

പുണർതം   :  ജീവിതപങ്കാളിവഴി നേട്ടം. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് മികവ്. അടുത്ത ബന്ധുക്കളുടെ വിവാഹം നടക്കുകയും അതിൽ സംബന്ധിക്കുകയും ചെയ്യും. സ്വപ്രയത്നത്തിൽ വിജയം. നേട്ടങ്ങൾ മനസന്തോഷം നല്കും. ഉത്തരവാദിത്തങ്ങൾ വര്ധിച്ചുകൊണ്ടിരിക്കും.

പൂയം  :  അനാവശ്യചിന്തകൾ വർധിക്കും. അന്യരെ വാക്കുകൊണ്ട് വേദനിപ്പിക്കും.  ദീര്ഘയാത്ര വേണ്ടിവരും. ഗൃഹോപകരണങ്ങള് വാങ്ങും. പിതൃസ്വത്ത് ലഭിക്കുകയോ പിതാവിൽ നിന്ന് അനുഭവഗുണമുണ്ടാവുകയോ ചെയ്യും.

ആയില്യം  : വിശ്രമം കുറയും. എല്ലാ കാര്യങ്ങളിലും അധിക ശ്രദ്ധ പുലർത്തുക, ജലജന്യരോഗങ്ങൾക്കു സാദ്ധ്യത ,  പലതരത്തിൽ നിലനിന്നിരുന്ന വിഷമതകൾക്ക് ശമനം ഉണ്ടാകും. ഒന്നിലധികം മാർഗങ്ങളിൽ ധനാഗമം പ്രതീക്ഷിക്കാം.

മകം   : ഭൂമിയിൽ നിന്നുള്ള ആദായംലഭിക്കും, .വാഹനം മാറ്റി വാങ്ങാനുള്ള ആഗ്രഹം സഫലമാകും. ബിസിനസില് നേട്ടങ്ങള്. കലാരംഗത്ത് പലതരത്തിലുള്ള അംഗീകാരങ്ങള് ലഭിക്കും.  സുദൃഢമായ കുടുംബാന്തരീക്ഷമുണ്ടാകും.

പൂരം   : ഗുണഫലങ്ങൾ ഒന്നൊന്നായി അനുഭവത്തിൽ വരും. മാതാപിതാക്കളുടെ ഇഷ്ടത്തിനനുസരിച്ച് പ്രവര്ത്തിക്കും. ബന്ധുജനഗുണമനുഭവിക്കും. ഉദ്യോഗസ്ഥര്ക്ക് മേലധികാരികളുടെ അംഗീകാരം ലഭിക്കും. ഇഷ്ടസ്ഥലത്തേയ്ക്ക് മാറ്റം ലഭിക്കും

ഉത്രം  : തൊഴിലന്വേഷകർക്ക്  അനുകൂലഫലങ്ങൾ പ്രതീക്ഷിക്കാം. ബന്ധുജനങ്ങളില് നിന്നുള്ള ഗുണാനുഭവങ്ങൾ കിട്ടും. യാത്രകൾ വേണ്ടിവരും. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കള് പിണക്കം മതിയാക്കും. രോഗാവസ്ഥയിലുള്ളവർക്ക് ആശ്വാസം ലഭിക്കും.

അത്തം    : ഗൃഹോപകരണങ്ങൾ പുതുതായി വാങ്ങും. സുഹൃത്തുക്കൾക്കായി പണം ചെലവഴിക്കേണ്ടിവരും. ദാമ്പത്യജീവിതത്തില് നിലനിന്നിരുന്ന അസ്വസ്ഥതകൾ ശമിക്കും. ശാരീരികമായി നിലനിന്നിരുന്ന വിഷമങ്ങള് ശമിക്കും.

ചിത്തിര  :   പണമിടപാടുകളില് നഷ്ടങ്ങള്ക്കുള്ള സാധ്യതയാണ് നിലനില്ക്കുന്നത്. മംഗളകര്മങ്ങളില് സംബന്ധിക്കും. ഗൃഹനിര്മാണത്തില് പുരോഗതി കൈവരിക്കും. വിദ്യാര്ഥികള്ക്ക് പഠനത്തില് മികവുപുലര്ത്താന് സാധിക്കും.  പ്രതികൂലസാഹചര്യങ്ങള് ഒന്നൊന്നായി തരണംചെയ്യും.

ചോതി    : സാമ്പത്തികവിഷമങ്ങൾ നേരിടുമെങ്കിലും സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവരുടെ സഹായത്താല് അവ തരണം ചെയ്യും. ഭൂമി, ഭവനം എന്നിവ വാങ്ങാനുള്ള പരിശ്രമം വിജയിക്കും. തൊഴിലന്വേഷകര്ക്ക് അനുകൂല ജോലി ലഭിക്കും. ആയുധം, അഗ്നി ഇവയാല് പരിക്കേല്ക്കുവാന് സാധ്യതയുണ്ട്.

വിശാഖം   :  ഗുണാനുഭവങ്ങൾ വർധിച്ചുനില്ക്കും. ഏർപ്പെടുന്ന പ്രവര്ത്തനങ്ങളില് വിജയം കൈവരിക്കും. സാമ്പത്തികമായി നിലനിന്നിരുന്ന വിഷമതകള് ശമിക്കും. മനസ്സിൽ  ഒരുതരം അസംതൃപ്തി എപ്പോഴും പിന്തുടരും.

അനിഴം   : സഹോദരങ്ങളില്നിന്നുള്ള സഹായം ലഭിക്കും. തൊഴിലില് ഉത്തരവാദിത്വം വര്ധിക്കും.   തൊഴില്പരമായ യാത്രകള് വേണ്ടിവരും. ജലയാത്രകൾക്കു യോഗമുള്ള വാരമാണ് , . ശക്തമായിരുന്ന രോഗദുരിതം ശമിക്കും.

തൃക്കേട്ട  :  ദാമ്പത്യജീവിതത്തിൽ  സുഖകരമല്ലാത്ത അനുഭവങ്ങളുണ്ടാകും. കൃഷിയില് നിന്ന് നേട്ടങ്ങളുണ്ടാകും. തൊഴിലില് നിന്നുള്ള നേട്ടങ്ങള് കൈവരിക്കും. ദമ്പതികൾ തമ്മിൽ തർക്കം ഉടലെടുക്കുവാൻ സാദ്ധ്യതയുണ്ട് ,  വിശ്രമം കുറവായിരിക്കും.


മൂലം   :  മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. കുടുംബസമേതം യാത്രകള് നടത്തും. വിവാഹം ആലോചിക്കുന്നവര്ക്ക് അനുകൂലഫലം. സ്വന്തമായി ബിസിനസ് നടത്തുന്നവര്ക്ക് മികച്ച ലാഭം. ബന്ധുജനഗുണം വര്ധിക്കും.

പൂരാടം   : പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങൾ സാധിക്കും. ഉപഹാരങ്ങൾ  ലഭിക്കും . അപ്രതീക്ഷിത ചെലവുകൾ വര്ധിക്കും. ധനകാര്യസ്ഥാപനങ്ങളില് ജോലി കിട്ടുന്നതിന് സാദ്ധ്യത .

ഉത്രാടം   : കലാരംഗത്ത് പ്രവര്ത്തിക്കുന്നവര്ക്ക് പ്രശസ്തി. ഔദ്യോഗികപരമായ യാത്രകള് വേണ്ടിവരും. മത്സരപ്പരീക്ഷകള്, ഇന്റര്വ്യൂ എന്നിവയില് വിജയിക്കുവാന് സാധിക്കും. സുഹൃത്തുക്കളുടെ  സഹായം ലഭിക്കും.

തിരുവോണം   : ദേഹസുഖം വർധിക്കും. വിവാഹം ആലോചിക്കുന്നവർക്ക് അനുകൂലബന്ധം ലഭിക്കും . ഗൃഹനിര്മാണത്തില് പുരോഗതി.  പൊതുരംഗങ്ങളിൽ പ്രവർത്തിക്കുന്നവര്ക്ക് അനുകൂല സമയം . സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്ക്ക് ആശ്വാസം ലഭിക്കും.

അവിട്ടം  : . സാമ്പത്തിക അച്ചടക്കംപാലിക്കുവാന് പലപ്പോഴും കഴിയാതെവരും. ചില സുഹൃത്തുക്കൾ മൂലം ധന നഷ്ടം ഉണ്ടാവാം,  മറ്റുള്ളവരിൽനിന്ന് സഹായം ലഭിക്കും. രോഗദുരിതങ്ങള്ക്ക് ശമനം കണ്ടുതുടങ്ങും. ഏര്പ്പെടുന്ന കാര്യങ്ങളിൽ വിജയം.

ചതയം    : വിദ്യാഭ്യാസപരമായും തൊഴില്പരമായുംഉയര്ന്നവിജയം  കൈവരിക്കും. തൊഴിൽ പരമായ യാത്രകൾ വേണ്ടിവരും ,  ബന്ധുക്കൾ നിമിത്തം നേട്ടം. പൊതുപ്രവർത്തനങ്ങളിൽ വിജയം.

പൂരുരുട്ടാതി  : വാഹനയാത്രകൾക്കിടെ ധനനഷ്ടം സംഭവിക്കാനും സാധ്യത. സ്വദേശം വെടിഞ്ഞു കഴിയേണ്ടിവരും, ഭവനമാറ്റത്തിന് സാധ്യത. ആവശ്യത്തിലധികം യാത്രകൾ നടത്തും   തൊഴിൽ പരമായ തടസങ്ങള് മാറും.

ഉത്രട്ടാതി    :  പുതിയ സംരംഭങ്ങളിൽ തടസങ്ങള് നേരിടാം. മേലധികാരികൾ  വഴി നേട്ടം. ഭവനനിര്മാണം പൂര്ത്തീകരിക്കും. രോഗാവസ്ഥയില് കഴിയുന്നവർക്ക് ആശ്വാസം ലഭിക്കും. ഉദ്യോഗാർഥികൾക്ക് സമയം അനുകൂലമാണ്. താല്ക്കാലിക ജോലി സ്ഥിരപ്പെടും.

രേവതി   : അടുത്ത ബന്ധുക്കളുടെ പെരുമാറ്റം വിഷമം സൃഷ്ടിക്കും. വിദേശയാത്രാശ്രമം വിജയിക്കും. മുൻകൂട്ടി നിശ്ചയിച്ച കാര്യങ്ങൾക്കല്ലാതെ  പണം മുടക്കേണ്ടിവരും. മോഷണം പോയ വസ്തുക്കൾ തിരികെ കിട്ടും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!