വിവിധ വകുപ്പുകളിലെ സർക്കാർ ജീവനക്കാർക്ക് എച്ച് ബി എ പുന:സ്ഥാപിക്കണം; മുഖ്യമന്ത്രിക്ക് നിവേദനം നല്കി


തിരുവനന്തപുരം:  സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ഹൗസ് ബിൽഡിങ്ങ് അഡ്വാൻസ്(എച്ച് ബി എ) പുന:സ്ഥാപിക്കണമെന്നു ആവശ്യപ്പെട്ട്  വിവിധ വകുപ്പുകളിലെ സർക്കാർ ജീവനക്കാർ  മുഖ്യമന്ത്രി വി ഡി സതീശനു  നിവേദനം നല്കി.  മുൻപ് പ്രതിസന്ധികൾ കാരണം താൽക്കാലികമായി നിർത്തലാക്കിയ HBA പദ്ധതി പിന്നീട് വ്യവസ്ഥകളോടെ പുനഃസ്ഥാപിച്ചെങ്കിലും അവ്യക്തതകൾ നിലനിൽക്കുകയാണെന്ന് ജീവനക്കാർ നിവേദനത്തിൽ പറയുന്നു.

ജീവനക്കാരുടെ എച്ച് ബി എ യുമായുള്ള ഉത്തരവ് കഴിഞ്ഞ സർക്കാർ ഇറക്കിയെങ്കിലും,  ഉത്തരവിൽ യാതൊരു വ്യക്തതയും ഇല്ലാതത്  മൂലം ജീവനക്കാർക്ക്  വകുപ്പുകളിൽ അപേക്ഷ സമർപ്പിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. വീട് എന്ന സ്വപ്നത്തിൽ നിരവധി സർക്കാർ ജീവനക്കാരാണ്  എച്ച് ബി എ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.

സംസ്ഥാനത്തെ സർക്കാർ ജീവനക്കാരിൽ സ്വന്തമായി വീട് ഇല്ലാതെ വർഷങ്ങളായി  എൻജിഒ ക്വാർട്ടേഴ്സുകളിലും, വാടക വീടുകളിലും താമസിക്കുന്നവർ നനിരവധിയാണ്. ഇത് കുട്ടികളുടെ വിദ്യാഭ്യാസത്തെ പോലും ബാധിച്ചിരിക്കുകയാണെന്ന് ജീവനക്കാർ പറഞ്ഞു. നിലവിൽ ജീവനക്കാരുടെ എച്ച് ബി എ അന്തിമ ഉത്തരവ്  ധനമന്ത്രിയുടെ ആഫീസിന്റെ പരിഗണനയിലാണ്. സർക്കാരിന്റെ നേരിട്ടുള്ള പഴയ HBA ലോൺ രീതി പൂർണ്ണമായി അടിയന്തിരമായി  പുന:സ്ഥാപിക്കണമെന്നു മുഖ്യമന്ത്രിയ്ക്ക് കൊടുത്ത നിവേദനത്തിൽ വിവിധ വകുപ്പിലെ ജീവനക്കാർ ആവശ്യപ്പെട്ടു.

ജീവനക്കാരുടെ സ്വപ്നമാണ്  സ്വന്തമായി ഭവനം

സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ സ്വപ്നമാണ്  സ്വന്തമായി ഭവനം എന്നത്. ഇപ്പോഴും മിക്ക ജീവനക്കാരും വാടക വീടുകളിലാണ് താമസിക്കുന്നത്. ഇത് ജീവനക്കാരോട് കാണിക്കുന്ന കടുത്ത വഞ്ചനയാണ്. അടിയന്തിരമായി ഇതിനു പരിഹാരം കാണുവാൻ പുതിയ സർക്കാരിനു സാധിക്കണം. മുഖ്യമന്ത്രി  വി ഡി സതീശൻ ഈ വിഷയത്തിൽ നേരിട്ട് ഇടപെടണമെന്ന് സ്രാങ്ക് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി
ആദർശ് സി റ്റി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!