വായ്പ കുടിശികയായാൽ ഫോൺ ‘ലോക്ക്’ ചെയ്യാൻ ധനകാര്യ സ്ഥാപനങ്ങൾക്ക് അനുമതി; ആർബിഐയുടെ പുതിയ കരട് ചട്ടം

ന്യൂഡൽഹി: വായ്പയെടുത്ത് വാങ്ങിയ മൊബൈൽ ഫോൺ, ടാബ്‌ലെറ്റ് തുടങ്ങിയ ഉപകരണങ്ങളുടെ തിരിച്ചടവ് മുടങ്ങിയാൽ, അവ ഭാഗികമായി ‘ലോക്ക്’ ചെയ്യാൻ ധനകാര്യ സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്ന പുതിയ കരട് ചട്ടം റിസർവ് ബാങ്ക് (RBI) പുറത്തിറക്കി. ഉപഭോക്തൃ അഭിപ്രായങ്ങൾ ഉൾപ്പെടുത്തി അന്തിമ ചട്ടം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. നിലവിൽ ചില സ്ഥാപനങ്ങൾ ഇത്തരം രീതികൾ ഉപയോഗിക്കുന്നു ണ്ടെങ്കിലും, അതിന് വ്യക്തമായ നിയമരൂപം ഇല്ലാതിരുന്നതിനാൽ ഉപഭോക്തൃ അവകാശങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ഉയർന്നിരുന്നു.

കടുത്ത നിബന്ധനകൾ സഹിതം നിയന്ത്രണം—

ഫോൺ അല്ലെങ്കിൽ ഉപകരണം ലോക്ക് ചെയ്യുന്നതിന് മുമ്പ് കർശന നിബന്ധനകളും നടപടികളും നിർബന്ധമാണ്:

വായ്പ കുടിശികയായി 90 ദിവസം കഴിഞ്ഞാൽ മാത്രമേ ലോക്ക് ചെയ്യാൻ കഴിയൂ.
മൊബൈൽ ഫോൺ വായ്പയിൽ 60 ദിവസത്തിന് ശേഷം നോട്ടിസ് നൽകണം.
തുടർന്ന് 21 ദിവസത്തെ സമയം തിരിച്ചടവിന് അനുവദിക്കണം.
പിന്നാലെ 7 ദിവസത്തെ രണ്ടാമത്തെ നോട്ടിസ് നൽകണം.
ഉപഭോക്താവിന്റെ കരാറിലെ സമ്മതം നിർബന്ധമാണ്.

ഇവയെല്ലാം പാലിച്ച ശേഷമേ നിയന്ത്രണ നടപടികൾ സ്വീകരിക്കാൻ കഴിയൂ.

അവശ്യ സേവനങ്ങൾക്ക് തടസ്സമില്ല—

ഫോൺ ലോക്ക് ചെയ്താലും ചില പ്രധാന സേവനങ്ങൾ തുടരാൻ അനുമതിയുണ്ട്. ഇൻകമിംഗ് കോളുകൾ, ഇന്റർനെറ്റ്, എമർജൻസി SOS, സർക്കാർ ജാഗ്രതാ സന്ദേശങ്ങൾ… ഇവ തടയാൻ പാടില്ലെന്ന് കരടിൽ വ്യക്തമാക്കുന്നു.

ഉപഭോക്തൃ സംരക്ഷണ വ്യവസ്ഥകൾ—

വായ്പ തിരിച്ചടച്ചാൽ ഒരു മണിക്കൂറിനുള്ളിൽ ലോക്ക് നീക്കം ചെയ്യണം. വീഴ്ച വരുത്തിയാൽ ഓരോ മണിക്കൂറിനും ₹250 നഷ്ടപരിഹാരം നൽകണം. കൂടാതെ ഉപഭോക്തൃ ഡാറ്റ ഉപയോഗിക്കരുതെന്നും, ലോൺ തീർന്നാൽ ലോക്കിംഗ് ആപ്പുകൾ നീക്കം ചെയ്യണമെന്നും നിർദേശിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!