തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം; യുവാവി നെ വെട്ടി പരിക്കേൽപ്പിച്ചു…

തിരുവനന്തപുരം  : നഗരത്തില്‍ ഗുണ്ടാലിസ്റ്റിലുള്ള യുവാവിനെ വെട്ടി. സജീവ് എന്ന മൂക്കന്‍ സജീവിനെയാണ് വെട്ടിപരിക്കേല്‍പ്പിച്ചത്.ഗുണ്ടാ ലിസ്റ്റിലുള്ളവരും ആര്‍എസ്എസ് പ്രവര്‍ത്തകരുമായ മടത്തുനട സുമേഷ്, വിഗ്‌നേഷ് വിക്കി, തക്കുടു അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് യുവാവിനെ വെട്ടിയത്.

ശ്രീകാര്യം കരിമ്പ്‌കോണം ക്ഷേത്രത്തിന് സമീപത്തെ സജീവിന്റെ പച്ചക്കറി കടയില്‍ വെച്ചായിരുന്നു അക്രമം. കൈക്ക് പരിക്കേറ്റ സജീവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.അതേസമയം തൃശൂരില്‍ കുപ്രസിദ്ധ ഗുണ്ടാതലവനായ മരട് അനീഷ് പൊലീസ് പിടിയിലായി. രണ്ട് ദിവസം മുമ്പ് നെടുമ്പാശ്ശേരിയിലെ ഒരു സ്പായില്‍ ഗുണ്ടാ പിരിവ് ആവശ്യപ്പെട്ട് അനീഷ് ഭീഷണി മുഴക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിലാണ് തൃശൂരില്‍ വെച്ച് ഇയാളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!