പിണറായിയുടെ ധാർഷ്ട്യവും ശരീരഭാഷയും തോൽപ്പിച്ചു… പ്രായപരിധി ഇളവ് എന്തിന്?… സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ രൂക്ഷവിമർശനം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സിപിഎമ്മിൽ കനലരിയുന്നു. തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമെതിരെ അതിരൂക്ഷമായ വിമർശനമാണ് ഉയർന്നത്. പിണറായി വിജയന്റെ ധാർഷ്ട്യവും സാധാരണ ക്കാർക്ക് ഉൾക്കൊള്ളാൻ കഴിയാത്ത ശരീരഭാഷയുമാണ് പാർട്ടി തകരാൻ കാരണമെന്ന് നേതാക്കൾ തുറന്നടിച്ചു.

പിണറായിയുടെ മുൻകാല പെരുമാറ്റങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു സെക്രട്ടേറി യറ്റിലെ വിമർശനം. ‘വീട്ടിൽ പോയി പറയാൻ’ പറയുന്നതിന് ജനങ്ങൾ പല അർത്ഥങ്ങളാണ് നൽകിയത്. സ്വന്തം പാർട്ടി പ്രവർത്തക സെൽഫിയെടുത്ത പ്പോൾ പോലും മുൻ മുഖ്യമന്ത്രി തടഞ്ഞത് ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശമാണ് നൽകിയതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. സംസ്ഥാന സമിതി അംഗങ്ങളെപ്പോലും മത്സരിക്കുന്നതിൽ നിന്ന് പ്രായപരിധി കാട്ടി ഒഴിവാക്കിയപ്പോൾ, പിണറായി വിജയന് മാത്രം എന്ത് പ്രത്യേകതയാണ് ഉള്ളതെന്നും യോഗത്തിൽ ചോദ്യമുയർന്നു. പ്രായപരിധിയിൽ പിണറായിക്ക് മാത്രം എന്തിന് ഇളവ് നൽകി? തോൽവിക്ക് ശേഷവും പിണറായിയെ പ്രതിപക്ഷ നേതാവാക്കാൻ ശ്രമിക്കുന്നത് ജനങ്ങളോ ടുള്ള വെല്ലുവിളിയാണെന്നും  വിമർശനം ഉയർന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവർത്തന ശൈലിക്കെതിരെയും കടുത്ത അമർഷമാണ് യോഗത്തിൽ ഉയർന്നത്. ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പന്തലിട്ടാണ് സാധാരണക്കാരെ സ്വീകരിക്കുന്നത്. എന്നാൽ കേരളത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ സാധാരണക്കാരന് പ്രവേശിക്കാൻ പോലും കഴിയുമായിരുന്നില്ല. മുഷിഞ്ഞ ഷർട്ട് ഇട്ട് വരുന്നവരോട് മാറി നിൽക്കാൻ പറയുന്ന രീതിയാണ് സിഎം ഓഫീസിൽ ഉണ്ടായതെന്നും നേതാക്കൾ തുറന്നടിച്ചു. ഭരണ പരാജയത്തിന്റെ ഉത്തരവാദിത്തം മന്ത്രിമാരായ എം.ബി രാജേഷിനും വീണ ജോർജ്ജിനുമേൽ ചാർത്തുന്നതായിരുന്നു യോഗത്തിലെ ചർച്ചകൾ. ഇരുവർക്കുമെതിരെ രൂക്ഷമായ ഭാഷയിലാണ് വിമർശനം ഉയർന്നത്.

തദ്ദേശ സ്വയംഭരണ വകുപ്പിലെ മണ്ഡല പുനർനിർണയം തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായി. ലൈഫ് പദ്ധതി പാതിവഴിയിലായതും മന്ത്രി എം.ബി രാജേഷിന്റെ പൂർണ്ണ പരാജയവുമാണ് കാട്ടുന്നത്. സംഘടനാ ബോധമില്ലാത്തവരെ മന്ത്രിയാക്കരുതെന്നാണ് വീണ ജോർജ്ജിനെതിരെ ഉയർന്ന പ്രധാന വിമർശനം. ‘പത്തനംതിട്ട ടൗണിൽ കാണാം’ എന്ന മന്ത്രിയുടെ വെല്ലുവിളി ജനങ്ങളോടായിരുന്നു. ആ വെല്ലുവിളിക്കുള്ള മറുപടിയാണ് തിരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയത്. ന്യായമായ സമരങ്ങളെപ്പോലും വഴിതിരിച്ചുവിടാനാണ് മന്ത്രി ശ്രമിച്ചതെന്നും യോഗത്തിൽ കുറ്റപ്പെടുത്തലുണ്ടായി. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടിയിലെ തിരുത്തൽ പ്രക്രിയകൾ അടിത്തട്ടിൽ നിന്ന് തന്നെ വേണമെന്ന ആവശ്യം ശക്തമായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!