കൊച്ചിയിൽ വാട്ടർമെട്രോ ബോട്ടുകൾ കൂട്ടിയിടിച്ച് അപകടം…

കൊച്ചി : ഫോർട്ടുകൊച്ചിയിൽ വാട്ടർമെട്രോ ബോട്ടുകൾ കൂട്ടിയിടിച്ചു. ഫോർട്ടുകൊച്ചിയിൽനിന്നു ഹൈക്കോടതി ജെട്ടിയിലേക്കു പുറപ്പെടാനിരുന്ന ബോട്ടും ഹൈക്കോടതി ജെട്ടിയിൽനിന്നു ഫോർട്ടുകൊച്ചി ജെട്ടിയിലേക്കു വന്ന ബോട്ടും തമ്മിലായിരുന്നു കൂട്ടിയിടിച്ചത്.

ഫോർട്ടുകൊച്ചി ബോട്ടുജെട്ടിയിൽ രണ്ടരയോടുകൂടിയായിരുന്നു അപകടം. ബോട്ട് പിന്നോട്ട് എടുത്തപ്പോൾ മറ്റേ ബോട്ടിലേക്ക് ഇടിക്കുകയായിരുന്നു. യാത്രക്കാർക്കു പരുക്കില്ലെന്നും വലിയ അപകടമല്ലെന്നും മെട്രോ അധികൃതർ അറിയിച്ചു.

കൂട്ടിയിടിയിൽ ഇരു ബോട്ടുകളും ആടിയുലഞ്ഞതിനെത്തുടർന്നു കുട്ടികളടക്കമുള്ള യാത്രക്കാർ പരിഭ്രാന്തരായി. മെട്രോ അധികൃതർക്കു പരാതി നൽകുമെന്ന് യാത്രക്കാർ പറഞ്ഞു. ബോട്ടുകൾ കൂട്ടിയിടിച്ചതിൽ ജീവനക്കാരുടെ അശ്രദ്ധ ഉൾപ്പെടെ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് അന്വേഷണം നടത്തുമെന്നും വാട്ടർ മെട്രോ അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!