പുതുപ്പാടിയിൽ ബൈക്ക് കെഎസ്ആർടിസി ബസ്സിനടിയിൽപ്പെട്ട് വിമുക്തഭടൻ മരിച്ചു

താമരശ്ശേരി: പുതുപ്പാടി മലോറം സ്കൂളിന് മുന്നിൽ ബൈക്ക് കെഎസ്ആർടിസി ബസ്സിന് അടിയിൽപ്പെട്ട് വിമുക്തഭടൻ മരിച്ചു. പുല്ലൂരാംപാറ ചക്കംമൂട്ടിൽ ബിജു പി ജോസഫ് (56) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കോഴിക്കോട് എയർപോർട്ട് ജീവനക്കാരനാണ് ബിജു.

ഇന്നു രാവിലെ 11 മണിയോടെ ആയിരുന്നു അപകടം. സ്റ്റോപ്പിൽ നിർത്താനായി വേഗത കുറച്ച കെഎസ്ആർടിസി ബസിൽ ബിജു ഓടിച്ച ബൈക്ക് ഇടിക്കുകയും തുടർന്ന് ബിജു ബസിനടിയിലേക്ക് വീഴുകയുമായിരുന്നു. ബൈക്ക് യാത്രികൻ അപകടത്തിൽപ്പെട്ടത് കണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്ത സ്വകാര്യ ബസ്സിന് പിറകിലിടിച്ച് ഇന്നോവ കാറിനും കേടുപാടുകൾ സംഭവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!