കുറ്റിപ്പുറം : ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾ നിർത്തിയിടാൻ കുറ്റിപ്പുറത്ത് ദേശീയപാത അതോറിറ്റി സൗകര്യമൊരുക്കുന്നു. കുറ്റിപ്പുറം ഹീൽ ഫോർട്ട് ഹോസ്പിറ്റലിന് എതിർവശത്തായി ദേശീയപാതയിലെ നിരീക്ഷണ ക്യാമറ ഓപ്പറേറ്റിങ് സെന്ററിന്റെ ഇരുഭാഗത്തുമായി ഒഴിഞ്ഞു കിടക്കുന്ന സ്ഥലമാണ് അയ്യപ്പൻമാരുടെ വാഹനങ്ങൾ നിർത്തിയിടാൻ ഉപയോഗിക്കുക.
ഇവിടെ വാഹനങ്ങൾ നിർത്തിയിട്ടാൽ കുറ്റിപ്പുറം പാലത്തിന്റെ കിഴക്കു ഭാഗത്തും പടിഞ്ഞാറുഭാഗത്തെ മിനിപമ്പയിലും തീർത്ഥാടകർക്ക് കുളിക്കാനിറങ്ങാം. പാലത്തിനു താഴെയായി വിരിവെക്കാനും കഴിയും. ദേശീയപാത 66-ആറുവരിപ്പാതയുടെ നിർമാണത്തെ ത്തുടർന്ന് മിനിപമ്പയിലെ ശബരിമല തീർത്ഥാടകരുടെ ഇടത്താവളം ഇല്ലാതായതിനെത്തുടർന്നാണ് ദേശീയപാതാ അതോറിറ്റി പുതിയ സ്ഥലം ഇതിനായി കണ്ടെത്തിയത്.
കുറ്റിപ്പുറത്ത് അയ്യപ്പൻമാർക്ക് ഇനി വാഹനങ്ങൾ നിർത്താം…പുതിയ സ്ഥലം കണ്ടെത്തി….
