കുറവിലങ്ങാട്: ഭിന്നശേഷിക്കാരനായ കുറിച്ചിത്താനം പൂവത്തുങ്കൽ mulelunnel വീട്ടിൽ ബോണി എം. സ്റ്റീഫന് ഭാരതീയ ജനതാ പാർട്ടി ത്രീ വീലർ സ്കൂട്ടർ സംഭാവന ചെയ്തു. അദ്ദേഹത്തിൻ്റെ വീട്ടിൽ വച്ച് നടന്ന ചടങ്ങിൽ കോട്ടയം ജില്ലാ വെസ്റ്റ് പ്രസിഡൻ്റ് ലിജിൻ ലാൽ വാഹനം കൈമാറി.
വാഹന കൈമാറ്റ സഭയിൽ മുൻ പഞ്ചായത്ത് മെമ്പർ എം. ജി. ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു. ലിജിൻ ലാൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സുദീപ് നാരായണൻ, മണ്ഡലം പ്രസിഡണ്ട് സിജോ സെബാസ്റ്റ്യൻ, മണ്ഡലം വൈസ് പ്രസിഡണ്ട് ബിജി വിനോദ്, പഞ്ചായത്ത് പ്രസിഡൻ്റ് രഞ്ജിത്ത് കൊട്ടാരത്തിൽ, പഞ്ചായത്ത് മെമ്പർമാരായ മമത ഹരികുമാർ, ആശാ വർമ്മ, പ്രസീദ പി, മുൻ മെമ്പർ സന്തോഷ് ബൂത്ത് പ്രസിഡൻ്റ് രാജേഷ് പുല്ലോലിക്കൽ, അജിത് വട്ടക്കണ്ടത്തിൽ, എം. എൻ. പാർത്ഥസാരഥി, റെജൂ മോഹൻ എന്നിവർ സന്നിഹിതരായിരുന്നു.
പുതിയ TVS Jupiter 125 സ്കൂട്ടർ ഭിന്നശേഷിക്കാർക്ക് ഓടിക്കാവുന്ന രീതിയിൽ ത്രീ വീലറാക്കി രൂപകൽപ്പനചെയ്തത് പാലാ TVS ഷോറൂമിലാണ്. കാലിൻ്റെ സ്വാധീനക്കുറവുമൂലം ഉപജീവനത്തിനുള്ള യാത്രകൾ പോലും ബുദ്ധിമുട്ടായിരുന്ന ബോണി തന്റെ വിഷമതകൾ പാർട്ടി പ്രവർത്തകരുടെ ശ്രദ്ധയിൽ പെടുത്തിയപ്പോളാണ് ലിജിൻ ലാലിൻ്റെ നേതൃത്വത്തിൽ പാർട്ടി പ്രവർത്തകർ ഇതിനായുള്ള ശ്രമം ആരംഭിച്ചത്.
