തിരുവനന്തപുരം കോര്‍പ്പറേഷൻ കൗൺസിലർക്കെതിരെ കൈക്കൂലി ആരോപണം…

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കൗൺസിലർക്കെതിരെ കൈക്കൂലി ആരോപണം.

തൃക്കണ്ണാപുരം വാര്‍ഡ് കൗണ്‍സിലര്‍ അജിന്‍ എസ്.എല്ലിനെതിരെയാണ് ഗുരുതരമായ കൈക്കൂലി ആരോപണം ഉയർന്നിരിക്കുന്നത് . ഇത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

പത്ത് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നും, പണം നല്‍കിയില്ലെങ്കില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെക്കൊണ്ട് ഭൂമിയില്‍ കൊടി കുത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നു മാണ് പരാതി. ഇതിന്റെ ശബ്ദരേഖകള്‍ പരാതിക്കാരന്‍ പുറത്തുവിട്ടിട്ടുണ്ടെങ്കിലും, തനിക്കെതിരെയുള്ള ആരോപണം തന്നെ കുടുക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചന മാത്രമാണെന്നാണ് കൗൺസിലറുടെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!