ഇറാനെതിരായ യുദ്ധം: സൈനിക ആക്രമണം അവസാനിച്ചെന്ന് അമേരിക്ക

വാഷിങ്ടൺ: ഇറാനെതിരെയുള്ള ‘ഓപ്പറേഷൻ എപ്പിക്ക് ഫ്യൂറി’ എന്ന സൈനിക ആക്രമണ നടപടികൾ അവസാനിച്ചതായി അമേരിക്ക.

ഹോർമുസ് കടലിടുക്ക് തുറക്കുന്നത് ഉൾപ്പെടെയുള്ള പ്രതിരോധ നീക്കങ്ങളിലാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റുബിയോ അറിയിച്ചു. എന്നാൽ യുദ്ധം അവസാനിച്ചതായുള്ള പ്രഖ്യാപനത്തിൽ നിന്ന് അമേരിക്ക വിട്ടുനിന്നു.

ഇറാനെതിരായ യുദ്ധത്തിൽ ഇനി യുഎസ് ആക്രമണം ഇല്ലെന്നാണ് മാർക്കോ റുബിയോ വ്യക്തമാക്കുന്നത്. ഓപ്പറേഷൻ എപ്പിക്ക് ഫ്യൂറി ഘട്ടം അവസാനിച്ചു. ലക്ഷ്യങ്ങൾ പൂർത്തിയായെന്നും ഇനി യുഎസ് ആക്രമണമില്ലെന്നും വിദേശകാര്യ സെക്രട്ടറി അറിയിക്കുന്നു. അമേരിക്ക പ്രതിരോധ ഘട്ടത്തിലേക്ക് കടന്നു എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

എന്നാൽ, ഇറാൻ ഇനിയും അമേരിക്കക്കെതിരെ സൈനിക നടപടിക്ക് മുതിർന്നാൽ തിരിച്ചടിക്കുമെന്നും മാർക്കോ റുബിയോ വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് തുറക്കുകയാണ് ഇനി പ്രധാന ലക്ഷ്യമെന്നും മാർക്കോ റുബിയോ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!