തെരുവ് നായ കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് 10 വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: തെരുവുനായ കുറുകെ ചാടിയതോടെ നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് 10 വയസുകാരന് ദാരുണാന്ത്യം. കടയ്ക്കാവൂര്‍ നിലയ്ക്കാമുക്കിലില്‍ വച്ചാണ് അപകടമുണ്ടായത്. അഞ്ചുതെങ്ങ് മാമ്പള്ളി നല്ലാംതിട്ടയില്‍ വാള്‍ട്ടര്‍-ബിജി ദമ്പതികളുടെ മകന്‍ ബിനോയ് ആണ് മരണപ്പെട്ടത്. ബുധനാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം.

ബിനോയ് അമ്മ ബിജിയ്ക്കും സഹോദരി ബ്ലസിയ്ക്കുമൊപ്പം ഓട്ടോയില്‍ യാത്ര ചെയ്യുകയായിരുന്നു. നിലയ്ക്കാമുക്ക് ചന്തയ്ക്ക് സമീപം തെരുവുനായ ഓട്ടോയ്ക്ക് കുറുകെ ചാടിയതോടെ ഓട്ടോ നിയന്ത്രണം നഷ്ടമായി ഫുഡ്പാത്തിലേക്ക് ഇടിച്ചു കയറി മറിയുകയായിരുന്നു. ബിനോയ് ഓട്ടോയ്ക്ക് അടിയില്‍ പെട്ടുപോയി. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അപകടത്തില്‍ ബിജിയ്ക്കും ബ്ലസിയ്ക്കും ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും പരുക്കേറ്റു. സെന്റ് ജോസഫ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ബിനോയ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!