പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു, വാഴത്തോട്ടത്തിൽ കർഷൻ മരിച്ച നിലയിൽ

മലപ്പുറം : പരിയാപുരത്തിനടുത്ത് പട്ടിക്കുന്നിൽ കർഷകനെ കൃഷിയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. പട്ടിക്കുന്ന് കല്ലിപ്പറമ്പിൽ അബ്ദുൽ അസീസ് (55) ആണ് മരിച്ചത്.   വാഴത്തോട്ടത്തിൽ പന്നി കയറാതിരിക്കാൻ സ്ഥാപിച്ച വൈദ്യുതവേലിയിൽ നിന്ന് ഷോക്കേറ്റാണ് മരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അബ്ദുൽ അസീസിന്റെ മൃതദേഹത്തിനു സമീപം ഒരു പന്നിയെ ചത്തനിലയിൽ കണ്ടെത്തിയിട്ടുണ്ട്.

മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്. ആളൊഴിഞ്ഞ കൃഷിയിടത്തിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ഇന്നലെ വൈകിട്ട് മൃതദേഹം കണ്ടത്. ഇവിടെ ഭൂമി പാട്ടത്തിനെടുത്ത് വാഴക്കൃഷി ചെയ്യുകയായിരുന്നു ഇദ്ദേഹം. മൃതദേഹം പെരിന്തൽമണ്ണ ജില്ലാ ആശുപത്രി മോർച്ചറിയിൽ. പിതാവ്: പരേതനായ കുഞ്ഞിമൊയ്‌തു. മാതാവ്: ആസ്യ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!