കേരളത്തിന്‍റെ ജനമനസറിയാൻ ഇനി നാല് നാള്‍ മാത്രം; തിങ്കളാഴ്ച വോട്ടെണ്ണാനിരിക്കെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്ന് …

ന്യൂഡൽഹി : കേരളത്തിലെയും മറ്റു മൂന്നു സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും ജനമനസറിയാൻ ഇനി നാല് നാൾ മാത്രം ബാക്കി. തിങ്കളാഴ്ച വോട്ടെണ്ണാനിരിക്കെ കേരളത്തിലേത് അടക്കം എക്സിറ്റ് പോൾ ഫലങ്ങൾ വിവിധ ഏജൻസികൾ ഇന്ന് പുറത്തു വിടും.

അഞ്ചിലധികം ഏജൻസികളുടെ ഏക്സിറ്റ് പോൾ ഫലങ്ങളാണ് ഇന്ന് പ്രതീക്ഷിക്കുന്നത്. ബംഗാളിലെ എക്സിറ്റ് പോൾ സർവെകൾ നാളെയും മറ്റന്നാളുമായി പ്രസിദ്ധീകരിക്കാനാണ് ചില പ്രധാന ഏജൻസികളുടെ തീരുമാനം.

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് മാർച്ച് പതിനഞ്ചിനാണ് പ്രഖ്യാപിച്ചത്. കേരളത്തിലും പുതുച്ചേരിയിലും ആസമിലും ഏപ്രിൽ 9ന് ഒറ്റ ഘട്ടത്തിലാണ് വോട്ടെടുപ്പ് പൂർത്തിയായത്. തമിഴ്നാട്ടിൽ 23ന് ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടന്നു. പശ്ചിമ ബംഗാളിൽ 23നായിരുന്നു ആദ്യ ഘട്ടം. ഇന്ന് ആണ് പശ്ചിമ ബംഗാളിലെ അവസാനഘട്ട പോളിങ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!