തൃശൂർ : ഉപചാരം ചൊല്ലിപ്പിരഞ്ഞതോടെ പൂരത്തിന് സമാപനമായി. പാറമേക്കാവ് – തിരുവമ്പാടി ഭഗവതിമാരുടെ തിടമ്പേറ്റി പടിഞ്ഞാറേ നടയില്‍ ശ്രീമൂലസ്ഥാനത്തെ ത്തിയാണ് ഉപചാരം ചൊല്ലിയത്.
15 ആനകളും പാണ്ടിമേളവുമായി മണികണ്ഠനാല്‍ പന്തലില്‍നിന്ന് പാറമേക്കാവും നായ്ക്കനാല്‍ പന്തലില്‍നിന്ന് തിരുവമ്പാടിയും എത്തി, ആവേശപൂർവം പൂരത്തിനും കൊടിയിറക്കമായി. അടുത്ത പൂരത്തിന് കാണാമെന്ന് ജനാവലിയും പ്രഖ്യാപിച്ചു.
രാത്രി ഉത്രം വിളക്കോടെയാണ് കൊടിയിറക്കുക. 2027 ഏപ്രില്‍ 17ന് അടുത്ത പൂരം കൊടിയേറും. ഇത്തവണ ആർഭാഢങ്ങള്‍ ഒഴിവാക്കിയായിരുന്നു പൂരം നടന്നത്. വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തില്‍ 17 മനുഷ്യർക്ക് ജീവൻ നഷ്ടമായ സാഹചര്യത്തില്‍ പൂരത്തില്‍ വെടിക്കെട്ട് ഒഴിവാക്കിയിരുന്നു. ഉപചാരം ചൊല്ലലിന് ശേഷമുള്ള വെടിക്കെട്ടും ഉണ്ടായില്ല.
ഉപചാരം ചൊല്ലിപ്പിരിഞ്ഞു; തൃശൂർ പൂരത്തിന് സമാപനം
