ദാകര്‍: നേരിയ വ്യത്യാസത്തില്‍ സ്വര്‍ണം നഷ്ടമായെങ്കിലും ഇന്ത്യയുടെ 15കാരി ബാഡ്മിന്റണ്‍ താരം തന്വി പത്രി തന്റെ പേര് ചരിത്രത്തിലാണ് രേഖപ്പെടുത്തിയത്. യൂത്ത് ഒളിംപിക്സ് ഗെയിംസില്‍ ബാഡ്മിന്റണ്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ഒരിക്കലും മായാത്ത ചരിത്രമാണ് താരം എഴുതിയത്.
ഫൈനലില്‍ എത്തിയതും ചരിത്ര നേട്ടമാണ്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം യൂത്ത് ഒളിംപിക്സിന്റെ ഫൈനലില്‍ കളിക്കുന്നത്.
ഫൈനലില്‍ ചൈനയുടെ സാങ് യി സിനിനോടാണ് തന്വി പൊരുതി വീണത്. ആദ്യ സെറ്റ് നേടി ഗംഭീരമായാണ് തന്വി തുടങ്ങിയത്. രണ്ടാം സെറ്റില്‍ ചൈനീസ് താരം തിരിച്ചടിച്ചു. ഇതോടെ മൂന്നാം സെറ്റ് നിര്‍ണായകമായി. ഒടുവില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണ് താരം 2 പോയിന്റിന് തോല്‍വി സമ്മതിച്ചത്. സ്കോര്‍: 15-21, 21-13, 26-24.
