നാരകക്കാനം അപകടം: രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേരെ കൂടി മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ : ഇടുക്കി നാരകക്കാനത്ത് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ 2 കുഞ്ഞുങ്ങൾ ഉൾപ്പെടെ 4 പേരെ കൂടി ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇതോടെ പരിക്കേറ്റു ചികിത്സയിൽ കഴിയുന്നവർ 9 പേരായി. 

കൂത്താട്ടുകുളം സ്വദേശികളായ  ജ്യോതിഷ് (33),നിഹാര ജ്യോതിഷ് ( 2) , ഏദൻ സാജൻ ( 5)  , ഷാലു ജ്യോതിഷ് (28) എന്നിവരെ കൂടിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

എൽദോസ് (11), സാജൻ ( 38), എലിസബത്ത് സിജോ ( 7) ജൂലിയറ്റ് (28), സോളി ( 39) എന്നിവരും മാർ സ്ലീവാ മെഡിസിറ്റിയിൽ  ചികിത്സയിൽ കഴിയുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!