കണ്ണൂർ : അഞ്ചരക്കണ്ടിയിലെ ദളിത് വിദ്യാർത്ഥിയുടെ മരണത്തിന് പിന്നാലെ സംസ്ഥാനത്തെ കോളേജുകളിൽ രോഹിത് വെമുല ആക്ട് നടപ്പാക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ് ദളിത് സംഘടനകൾ.

ജാതി വിവേചനം നടത്തുന്ന അദ്ധ്യാപകർക്കെതിരെ നിയമ നടപടി വേണമെന്നാണ് ആവശ്യം. നിതിൻ രാജിന്‍റെ മരണ കാരണം ലോൺ ആപ്പ് ഭീഷണിയെന്ന് വരുത്താനുള്ള പോലീസ് നീക്കം ഗൂഢാലോചനയുടെ ഭാഗമാണെന്നും അംബേദ്കറൈറ്റ് ഡേമോക്രാറ്റിക്ക് ഫ്രണ്ട് ജനറൽ കൺവീനർ എം ഗീതാനന്ദൻ ആരോപിച്ചു.
അതേസമയം ലോൺ ആപ്പ് ഭീഷണിയും കാരണമായെന്ന വാദത്തിലുറച്ചു നിൽക്കുകയാണ് പോലീസ്. ക്യാമ്പസിൽ ഉണ്ടായിരുന്ന ചില വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തി.
