പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി കുഞ്ഞികൃഷ്ണനെതിരെ പരാതിയുമായി സിപിഎം.

കണ്ണൂർ : പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി കുഞ്ഞികൃഷ്ണനെതിരെ പരാതിയുമായി സിപിഎം. എൽഡിഎഫ് സ്ഥാനാർഥി ടി ഐ മധുസൂദനനെതിരെ വ്യാജ ആരോപണം ഉന്നയിക്കുന്നുവെന്നാണ് സിപിഎം ആരോപണം.

വി കുഞ്ഞികൃഷ്ണന്‍റെ തെരഞ്ഞെടുപ്പ് ഓഫീസ് പൊളിച്ചു മാറ്റിയതുമായി ബന്ധപ്പെട്ട പ്രതികരണത്തിലാണ് പരാതി. റൂറൽ പൊലീസ് മേധാവിക്കും കളക്ടർക്കും പരാതി നൽകി. തെരഞ്ഞെടുപ്പ് ഓഫീസ് പ്രവര്‍ത്തിച്ച സ്ഥലം ഉടമയെ സിപിഎമ്മുകാർ വീട്ടിൽ ചെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് കുഞ്ഞികൃഷ്ണൻ അനുകൂലികളുടെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!