എറണാകുളം ജൂതപ്പള്ളി തീവെപ്പ് കേസ്;…പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം….

കൊച്ചി: എറണാകുളം ജൂതപ്പള്ളിയിലെ തീവെപ്പ് കേസിൽ പ്രതി എബിൻ പോളിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം. ഇതിനായി വീണ്ടും കസ്റ്റഡി അപേക്ഷ നൽകാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

പ്രതിയുമായി ജൂതപ്പള്ളിയിലും മൂവാറ്റുപുഴയിലെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. കേസുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം.

അതേസമയം, കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണവും തുടരുകയാണ്. കേസിൽ പരാമർശിക്കപ്പെടുന്ന അജ്ഞാതനായ ‘ബോസിനെ’ കണ്ടെത്താനുള്ള ശ്രമങ്ങളും അന്വേഷണസംഘം ഊർജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!