നേരെക്കടവ് – മാക്കേക്കടവ് പാലത്തിന്റെ ഉദ്ഘാടനം; വിവാദം വിട്ടൊഴിയുന്നില്ല…

ആലപ്പുഴ: നേരെക്കടവ് – മാക്കേക്കടവ് പാലത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തിൽ പരിഭവുമായി ജി സുധാകരൻ എംഎൽഎ.

പരിപാടിയിലേക്ക് സംഘാടകർക്ക് താൽപര്യമുള്ളവരെ മാത്രമാണ് ക്ഷണിച്ചതെന്നും താൻ മന്ത്രിയായിരുന്നപ്പോഴാണ് പാലത്തിനായി പണം അനുവദിച്ചതും തറക്കില്ലട്ടതെന്നും സുധാകരൻ പറഞ്ഞു.

പരിപാടിയുടെ ക്ഷണക്കത്ത് നൽകാത്തതിൽ പരാതിയില്ലെന്നും ഫെയ്‌സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

‘ഏതായാലും പാലം പൂർത്തിയായി ഉദ്ഘാടന വേദിയിൽ അവകാശവാദങ്ങൾനടന്നതായി പത്രത്തിൽ കണ്ടു. വേദിയിൽ പാലം നിർമ്മാണവുമായി നേരിട്ട് ബന്ധമുള്ള ഒരേ ഒരാൾ അന്ന് എംഎൽഎ ആയിരുന്ന ആരിഫ് ആണ്. യഥാർത്ഥ കാര്യങ്ങൾ വസ്തുതാപരമായി വിശദീകരിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞുവോ എന്നത് അറിയില്ല.

അന്ന് അതിന് തുടക്കം കുറിച്ചില്ലായിരുന്നുവെങ്കിൽ ഇന്നത് നടക്കില്ലായിരുന്നു. ഇതു പറയേണ്ടിയിരുന്നത് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയുമാണ്. അത് അവർക്ക് അറിയില്ല. എന്നാൽ ഷാനി മോൾക്ക് അത് നന്നായി അറിയാം’- സുധാകരൻ കുറിപ്പിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!