സമാധാനത്തിനായുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പുകഴ്ത്തി ഇറാൻ; ഹോര്‍മൂസില്‍ സുരക്ഷിത പാത നല്‍കും

ഡൽഹി : യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ നടത്തുന്ന ചർച്ചകളെ പുകഴ്ത്തി ഇറാൻ രംഗത്ത്.

സംഘർഷം തീർക്കണമെന്ന ഇന്ത്യയുടെ നിലപാട് സ്വാഗതാർഹമെന്ന് ഇറാൻ അംബാസഡർ പറഞ്ഞു. ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യയുടെ കപ്പലുകള്‍ക്ക് സുരക്ഷിത പാത കിട്ടുമെന്നും ഇറാൻ പറഞ്ഞു.

കഴിഞ്ഞ ദിവസം ഇന്ത്യയുടെ ഒരു കപ്പല്‍ ഹോർമൂസ് കടലിടുക്ക് കടന്നിരുന്നു. എല്‍പിജി നിറച്ച ഇന്ത്യൻ കപ്പലാണാണ് ഹോർമുസ് കടലിടുക്ക് കടന്നത്. ഗ്രീൻ ആശ എന്ന കപ്പൽ സുരക്ഷിതമായി കടലിടുക്ക് കടന്നതായി അധികൃതർ അറിയിച്ചത്.

15,400 ടണ്‍ എല്‍പിജിയാണ് കപ്പലിലുള്ളത്. ഇതോടെ യുദ്ധം തുടങ്ങിയ ശേഷം കടലിടുക്ക് കടന്ന ഇന്ത്യൻ കപ്പലുകളുടെ എണ്ണം എട്ടായി. ആകെ 87000 ടണ്‍ എല്‍പിജി നിറച്ച നാല് കപ്പലുകള്‍കൂടി ഉടൻ ഹോർമുസ് കടക്കാൻ കാത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!