‘കലാശക്കൊട്ടില്ല, ആ പണം വീടില്ലാത്തവർക്ക്’… ചാണ്ടി ഉമ്മൻ…

കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശമായ ‘കലാശക്കൊട്ട്’ ഒഴിവാക്കി പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ.

വലിയ സാമ്പത്തിക ചെലവുകൾ വരുന്ന ആർഭാടങ്ങൾ ഒഴിവാക്കി ആ തുക ഭവനരഹിതർക്ക് വീട് നിർമ്മിച്ചു നൽകാൻ വിനിയോഗിക്കാനാണ് ചാണ്ടി ഉമ്മന്റെ തീരുമാനം. നേരത്തെ മണ്ഡലത്തിൽ ഫ്ലക്സുകളും ബാനറുകളും ഒഴിവാക്കിയതിന് പിന്നാലെയാണ് ഈ പുതിയ നീക്കം.

പ്രവർത്തകർക്ക് വിഷമമാകുമെങ്കിലും ഇങ്ങനെയൊരു തീരുമാനമെടുത്തു. വീടില്ലാത്തവരുടെ വേദന എനിക്ക് മനസ്സിലാകും. ആഘോഷങ്ങൾക്കായി ചെലവാക്കുന്ന തുകയിൽ നിന്ന് ഒരു രൂപയെങ്കിലും അവർക്കായി മാറ്റിവെക്കാൻ സാധിച്ചാൽ അത് വലിയ കാര്യമാണെന്ന് ചാണ്ടി ഉമ്മൻ പറയുന്നു. വളരെ ബുദ്ധിമുട്ടിയാണ് മണ്ഡലത്തിൽ 48 വീടുകൾ പൂർത്തിയാക്കിയതെന്നും അദ്ദേഹം  പറഞ്ഞു.

യുഡിഎഫ് അധികാരത്തിൽ വന്നാൽ മന്ത്രിയാകുമോ എന്ന ചോദ്യത്തിന്, തനിക്ക് മന്ത്രിമോഹമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എംഎൽഎ പദവി തന്നെ വലിയ ഉത്തരവാദിത്തമാണെന്നും അത് കൊണ്ടുപോകാൻ തന്നെ വലിയ അധ്വാനം വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!