കോട്ടയം : മസ്തിഷ്കമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി കൃഷ്ണ ലാലിന്റെ ഹൃദയം ഇനി കോട്ടയം കുമരകം സ്വദേശിയായ അരുണിൽ തുടിക്കും.
ഹൃദയവാൽവിനും ഹൃദയത്തിനും ഗുരുതരമായ തകരാറുകൾ സംഭവിച്ച അരുണിന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന ഹൃദയമാറ്റ ശസ്ത്രക്രിയയിലൂടെയാണ് പുതുജീവൻ ലഭിക്കുന്നത്…
ഹൃദയവാൽവിനും ഹൃദയത്തിനും ഗുരുതരമായ തകരാറുകൾ സംഭവിച്ച അരുണിനെ രക്ഷിക്കാൻ ഹൃദയമാറ്റ ശസ്ത്രക്രിയ അല്ലാതെ മറ്റ് വഴികളില്ലെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു.
തിരുവനന്തപുരം കിംസ് ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച കൃഷ്ണ ലാലിന്റെ ഹൃദയമാണ് അരുണിനായി ലഭ്യമാക്കിയിരിക്കുന്നത്.
എയർ ആംബുലൻസിൽ ഹൃദയം ഇന്ന് ഉച്ചകഴിഞ്ഞ് 2:56ന് കോട്ടയം പോലിസ് പരേഡ് ഗ്രൗണ്ടിൽ എത്തിച്ച ശേഷം മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകുകയായിരുന്നു. ഇതിനായി ഗ്രീൻ ചാനൽ ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കിയിരുന്നു .
പ്രമുഖ ഹൃദയരോഗ വിദഗ്ധൻ ഡോ. ടി. കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകുന്നത്.
കൃഷ്ണ ലാലിന്റെ ഹൃദയം ഇനി കുമരകം സ്വദേശി അരുണിൽ തുടിക്കും
