അണ്ണാമലൈക്ക് സീറ്റില്ല; തമിഴ്‌നാട്ടില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി

ചെന്നൈ: തമിഴ്‌നാട് നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി. പാര്‍ട്ടി മത്സരിക്കുന്ന 27 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ബിജെപി തമിഴ്‌നാട് മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ പട്ടികയില്‍ ഇല്ല.

കേന്ദ്രമന്ത്രി എല്‍ മുരുകന്‍ അവിനാഷി സീറ്റില്‍ നിന്ന് ജനവിധി തേടുന്നു. മുന്‍ തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ മൈലാപ്പൂരില്‍ നിന്നും മത്സരിക്കും. മഹിളാ മോര്‍ച്ച ദേശീയ പ്രസിഡന്റ് വനതി ശ്രീനിവാസന്‍ കോയമ്പത്തൂര്‍ (നോര്‍ത്ത്) ല്‍ നിന്ന് മത്സരിക്കും. കോയമ്പത്തൂര്‍ നോര്‍ത്ത് സീറ്റില്‍ മത്സരിക്കാന്‍ അനുവദിക്കണം എന്നായിരുന്നു അണ്ണാമലൈയുടെ ആവശ്യം. മോഡക്കുറിച്ചിയില്‍ കീര്‍ത്തിക ശിവകുമാര്‍, വിളവന്‍കോട് മണ്ഡലത്തില്‍ എസ് വിജയധരണി, തള്ളി സീറ്റില്‍ നാഗേഷ് കുമാറും മത്സരിക്കും.

എഐഎഡിഎംകെ സഖ്യത്തിലാണ് ബിജെപി തമിഴ്നാട് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. സീറ്റ് ധാരണ പ്രകാരം 234 സീറ്റുകളുള്ള നിയമസഭയില്‍ ബിജെപിക്ക് 27 സീറ്റുകളാണ് നീക്കിവച്ചിട്ടുള്ളത്. അന്‍ബുമണി രാമദോസ് നയിക്കുന്ന പിഎംകെ 18 സീറ്റിലും, ടിടിവി ദിനകരന്റെ എഎംഎംകെയ്ക്ക് 11 സീറ്റുകളിലും മത്സരിക്കും. എഐഎഡിഎംകെ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. 170 സീറ്റുകളില്‍ എഐഎഡിഎംകെക്ക് സ്ഥാനാര്‍ഥികള്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!