രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതമാർക്കെതി രെ ഭീഷണിയുമായി ഫെന്നി നൈനാൻ…

പത്തനംതിട്ട : രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതമാർക്ക് ഫെന്നി നൈനാൻ്റെ ഭീഷണി. അതിജീവിതയും കുടുംബവും ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടി വരുമെന്നാണ് ഫെന്നി നൈനാൻ്റെ ഭീഷണി.

രണ്ടാമത്തെ അതിജീവിതയെ നാടകക്കാരിയെന്നും ഫെന്നി അധിക്ഷേപിച്ചു. അതിജീവിതമാർ വ്യാജ പരാതിക്കാരികളാണെന്നും ഫെന്നി നൈനാൻ ആക്ഷേപിച്ചു. ഫേസ്ബുക്കിലൂടെയാണ് ഫെന്നി നൈനാൻ്റെ പ്രതികരണം.

അതിജീവിതമാർ പൊലീസിൽ പരാതി നൽകിയത് ചൂണ്ടിക്കാട്ടിയാണ് ഫെന്നിയുടെ ഭീഷണി. ആ പെൺകുട്ടി കഴിഞ്ഞ ദിവസം പരാതി നൽകി. താൻ സൈബർ അറ്റാക്ക് ചെയ്തെന്നാണ് പറയുന്നത്. എവിടെയാണ് സൈബർ അറ്റാക്ക് നടന്നതെന്ന് ഫെന്നി ചോദിച്ചു. അന്ന് താൻ പറഞ്ഞത് ഒരിക്കൽ കൂടി പറയുന്നു. ഈ പുകമറയും മുഖമൂടിയും ഉടനെ അഴിയും. തനിക്കെതിരെ കള്ളക്കേസ് കൊടുത്ത താങ്കളെ നിയമപരമായും പൊതു സമൂഹത്തിന് മുന്നിലും തുറന്നു കാണിക്കും. അപ്പോൾ ഈ വ്യാജ ഐഡന്റിറ്റിയും പൊലീസ് ബന്ധവും ബെംഗളൂരുവിൽ സ്ഥിരതാമസക്കാരി എന്ന നാടകവുമൊക്കെ പൊളിയും. ഇന്ന് പ്രോത്സാഹിപ്പിക്കുന്നവർ അന്ന് കാണില്ലെന്നും ഫെന്നി നൈനാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!