യുദ്ധം നിർത്തിയാൽ മാത്രം ചർച്ച’; അമേരിക്കയുടെ നിർദ്ദേശങ്ങളിൽ നിലപാട് വ്യക്തമാക്കി ഇറാൻ

ടെഹ്റാൻ : യുദ്ധം അവസാനിപ്പിച്ചെങ്കിൽ മാത്രം ചർച്ചയെന്ന് അമേരിക്കയോട് ഇറാൻ. അമേരിക്കയുടെ നിർദേശങ്ങളിൽ നിലപാട് വ്യക്തമാക്കുകയായിരുന്നു ഇറാൻ. സമാധാന ശ്രമങ്ങളുടെ മറവിൽ ആക്രമിച്ച ചതി മറക്കാനാവില്ലനിന്നും ഇറാൻ പറഞ്ഞു.

ഇറാൻ തുർക്കി വിദേശകാര്യമന്ത്രിമാർ തമ്മിൽ ചർച്ച നടത്തിയിരുന്നു. അതേസമയം, ഹോർമുസിൽ പുതിയ നടപടികൾ പ്രഖ്യാപിച്ച് ഇറാൻ സുരക്ഷ കൗൺസിൽ. കപ്പലുകൾക്ക് പുതിയ മാർഗ്ഗനിർദേശം ഏർപ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണങ്ങൾക്കായി കൂടുതൽ നടപടികൾ സ്വീകരിക്കും. യുഎന്നുമായും തുർക്കി സംസാരിച്ചു.

കടലിടുക്ക് കടന്ന 2 എൽപിജി ടാങ്കറുകൾ ഇന്ത്യയിലേക്ക് എത്തും. അതേസമയം 18 കപ്പലുകൾക്ക് കൂടി ഉടൻ അനുമതി ലഭിക്കുമെന്ന് കേന്ദ്ര സ‍ർക്കാർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!