ആലപ്പുഴ: ശക്തമായ കാറ്റിൽ ഉത്സവഗോപുരം തകർന്ന് ബസിന് മുകളിൽ വീണു. പുന്നപ്ര അറവുകാട് ക്ഷേത്രോൽസവത്തിൻ്റെ ഭാഗമായി ദേശീയപാതയോരത്ത് സ്ഥാപിച്ച ഗോപുരമാണ് കാറ്റിൽ തകർന്ന് കെ എസ് ആർ ടി സി ബസിൻ്റെ മുകളിലേയ്ക്ക് വീണത്. അപകടത്തിൽ ആർക്കും പരുക്കില്ല
വൈദ്യുത ദീപാലങ്കാരങ്ങൾ ഒരുക്കിയിരുന്ന ഗോപുരമാണ് തകർന്ന് വീണത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു
കനത്ത മഴയും കാറ്റും, ഉത്സവഗോപുരം തകർന്ന് ബസിന് മുകളിൽ വീണു
