തിരുവനന്തപുരം: നേമം നിയോജക മണ്ഡലത്തിലെ സംഘടനാ മണ്ഡലങ്ങളായ നേമം മണ്ഡലത്തിലും ആറ്റുകാല്‍ മണ്ഡലത്തിലും നടന്ന മഹിളാ സംഗമങ്ങള്‍ ആവേശമായി. രണ്ടിടത്തും വനിതകളുടെ വന്‍ പങ്കാളിത്തമായിരുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറാണ് മഹിളാ സംഗമങ്ങള്‍ ഉദ്ഘാടനം ചെയ്തത്. വനിതകള്‍ വന്‍ തോതില്‍ പങ്കെടുത്തത് നേമത്തെ ബിജെപിയുടെ സംഘടനാ ശക്തി വിളിച്ചോതി.

നേമം മണ്ഡലത്തിലെ മഹിളാ സംഗമം നടന്നത് പാപ്പനംകോട് ശ്രീവല്‍സം ആഡിറ്റോറിയത്തിലായിരുന്നു. മഹിളാ മോര്‍ച്ച നേമം മണ്ഡലം പ്രസിഡന്റ് ആശ അനില്‍ അധ്യക്ഷയായ ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ ജി.എസ് ആശാനാഥ്, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.അബ്ദുള്‍ സലാം, സംസ്ഥാന സെക്രട്ടറി അശോകന്‍ കുളനട, മഹിളാമോര്‍ച്ച മണ്ദലം ജനറല്‍ സെക്രട്ടറി സുസ്മിത,കൗണ്‍സിലര്‍മാരായ ശ്രീദേവി എസ്.കെ, പി.എസ് ദേവിമ, ടി.രാജലക്ഷ്മി, ബിജെപി മണ്ഡലം പ്രസിഡന്റ് കരുമം രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

ആറ്റുകാല്‍ മണ്ഡലത്തിലെ മഹിളാ സംഗമം തിരുവല്ലം ജാനകി ആഡിറ്റോറിയത്തില്‍ നടന്നു. മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സിനി അധ്യക്ഷത വഹിച്ച യോഗത്തില്‍ മേഖലാ സംഘടനാ സെക്രട്ടറി കൂ.വേ സുരേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. അബ്ദുള്‍ സലാം, ഡെപ്യൂട്ടി മേയര്‍ ജി.എസ് ആശാനാഥ്, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍മാരായ സത്യവതി.വി, ജി.എസ് മഞ്ജു, കൗണ്‍സിലര്‍ പാച്ചല്ലൂര്‍ ഗോപകുമാര്‍, മഹിളാമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ശാന്തി, മണ്ഡലം ജനറല്‍ സെക്രട്ടറി അഞ്ജന, ബിജെപി മണ്ഡലം പ്രസിഡന്റ് കോളിയൂര്‍ രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

മഹിളാ സംഗമത്തിന് ശേഷം ജാനകി ആഡിറ്റോറിയത്തില്‍ നിന്നും തിരുവല്ലം ജംഗ്ഷന്‍ വരെ രാജീവ് ചന്ദ്രശേഖര്‍ നയിച്ച സ്ത്രീകളടക്കം നൂറ്കണക്കിന് പേര്‍ പങ്കെടുത്ത റോഡ് ഷോയും നടന്നു..
