കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ

കോട്ടയം: ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ ചുവടെ…

തീക്കോയി : സെക്ഷൻ പരിധിയിൽ,  LT ടച്ചിങ് ക്ലിയറൻസ്  വർക്ക്‌ നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന കുരിശുമല ട്രാൻസ്ഫോർമറുകളുടെ കീഴിലുള്ള ഭാഗങ്ങളിൽ   രാവിലെ 8 മുതൽ വൈകുന്നേരം 04 വരെ വൈദ്യുതി ഭാഗികമായി  മുടങ്ങുന്നതാണ്.

കൊല്ലപ്പള്ളി : ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ രാവിലെ  8 മുതൽ വൈകുന്നേരം 5  വരെ നീലൂർ, കണ്ടത്തിമാവ്, പുറവിള , കിഴിമണ്ണ് , അഴികണ്ണി, ചെമ്മല, ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങുന്നതാണ്

പള്ളിക്കത്തോട് : ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മുണ്ടങ്കുന്നു, അരുവിക്കുഴി, കാക്കത്തോട്, കല്ലാടും പോയ്ക ,എന്നീ  ട്രാൻസ്ഫോമറുകളിൽ   രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും

പാമ്പാടി : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കിളിമല, കുറ്റിക്കൽ ചർച്ച്, കന്നുവെട്ടി എന്നീ ഭാഗങ്ങളിൽ   രാവിലെ  9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

തെങ്ങണ : ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, മാമ്മൂട് മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ  11 കെ വി ലൈനിൽ മെയിന്റനൻസ് വർക്ക്‌ നടക്കുന്നതിനാൽ  രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും

അയർക്കുന്നം : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ,  LT ടച്ചിങ് ക്ലിയറൻസ്  വർക്ക്‌ നടക്കുന്നതിനാൽ താളിക്കല്ല്,  മെത്രാഞ്ചേരി, വലിയമറ്റം എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ   രാവിലെ 9 മുതൽ വൈകുന്നേരം 5  വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

കുറിച്ചി : ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ഉദയ, നിറപറ, മുളക്കാന്തുരുത്തി, യൂദാപുരം, ശാസ്താങ്കൽ, വെള്ളേക്കളം എന്നീ ട്രാൻസ്ഫോർമറുകളിൽ  രാവിലെ 9 മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങും.

നാട്ടകം : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാലത്തിങ്കൽത്തോപ്പ്‌,YMA റോഡ്,ശിവാസ്,പെർച്ച് വില്ല,കളപ്പുര കടവ്,മഠത്തിൽകാവ്,പെർച്ച് വെട്ടുകുഴി,കുറുപ്പുംപടി,ലീല,കുന്നംപള്ളി ,കാടൻചിറ,BSNL എക്സ്ചേഞ്ച്  എന്നീ ട്രാൻസ്‌ഫോർമർ  പരിധിയിൽ വരുന്ന ഭാഗങ്ങളിൽ  രാവിലെ  9:30 മുതൽ വൈകുന്നേരം 5:00 വരെ  ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

പൂഞ്ഞാർ : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT touching work നടക്കുന്നതിനാൽ കൈപ്പള്ളി ട്രാൻസ്ഫോർമർ പരിധിയിൽ  വരുന്ന ഭാഗങ്ങളിൽ രാവിലെ 8:00 മണി മുതൽ വൈകിട്ട് 4:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മന്ദിരം ജംഗ്ഷൻ, ചെമ്പോല, വടശ്ശേരിയിൽ കന്നു കുഴി, ചാണ്ടിസ് പാഷൻ ഹിൽസ്, ചാണ്ടിസ് ഫീൽഡ് വ്യൂ, വില്ലേജ് എള്ള്കാല, എള്ള്കാല എസ്എൻഡിപി, കണിയാപറമ്പിൽ, നല്ലേട്ടു, ഡോൺ ബോസ്കോ, അധ്യാപക ബാങ്ക്, ഫെഡറൽ ബാങ്ക്, ഇഞ്ചക്കാട്ടുകുന്ന്, ടെക്നിക്കൽ സ്കൂൾ, കീഴാറ്റുകുന്ന്, റിലയൻസ് ട്രെൻഡ്സ്, SME, കീച്ചാൽ, പേരച്ചുവട് എന്നീ ട്രാൻസ്ഫോർമറുകളിൽ  രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!