ഇടത് ഭരണത്തിനെതി രേയുള്ള ജനഹിതം തിരുത്താന്‍ പിണറായി വിജയന് കഴിയില്ലെന്ന് രമേശ് ചെന്നിത്തല

പാമ്പാടി : കോടികള്‍ ചിലവഴിച്ച് പ്രചരണം നടത്തിയാലും ഇടത് ഭരണത്തിനെതി രേയുള്ള ജനഹിതം തിരുത്താന്‍ പിണറായി വിജയന് കഴിയില്ലെന്ന് രമേശ് ചെന്നിത്തല. പാമ്പാടിയില്‍ യുഡിഎഫ് നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ. ചാണ്ടി ഉമ്മന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഓരോ ദിനവും പിന്നിടുമ്പോഴും യുഡിഎഫിന് വിജയപ്രതീക്ഷ വര്‍ധിക്കുകയാണ്. 2012 ല്‍ എല്‍ഡിഎഫിന്റെ വിജയത്തിന് വഴിയൊരുക്കിയ കോവിഡ് പശ്ചാത്തലം ഇപ്പോഴില്ല. ഇടതുഭരണം കേരളത്തിന്റെ നട്ടെല്ലുതകര്‍ത്തെന്നും ഭരണമാറ്റത്തിനായി ജനങ്ങള്‍ കാത്തിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പാമ്പാടിയിലെത്തിയ രമേശ് ചെന്നത്തലയെയും ഡീന്‍ കുര്യാക്കോസിനെയും ചാണ്ടി ഉമ്മന്‍ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!