‘ഏത് സാഹചര്യവും നേരിടാൻ രാജ്യം സജ്ജം, നിലവിൽ എൽപിജി ക്ഷാമമില്ല; സര്‍വകക്ഷി യോഗത്തിൽ കേന്ദ്രം

ന്യൂഡൽഹി : ഏത് സാഹചര്യവും നേരിടാൻ രാജ്യം തയ്യാറാണെന്ന് പശ്ചിമേഷ്യൻ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിൽ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിൽ യോഗത്തിൽ കേന്ദ്ര സർക്കാർ അറിയിച്ചു.

നിലവിൽ എൽപിജി ക്ഷാമം ഇല്ലെന്നും കൂടുതൽ കപ്പലുകൾ എത്തിക്കാൻ നടപടികൾ പുരോഗമിക്കുന്നുവെന്നും വിദേശകാര്യമന്ത്രാലയം യോഗത്തിൽ വ്യക്തമാക്കി. കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷി യോഗം ഒന്നേമുക്കാൽ മണിക്കൂര്‍ നീണ്ടു. ഗൾഫിലുള്ള പ്രവാസികളുടെ സുരക്ഷയ്ക്കാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും രാജ്യത്ത് ഊർജ്ജക്ഷാമമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ യോഗത്തിൽ അറിയിച്ചു. അഞ്ച് കപ്പലുകൾ കൂടി ഒരാഴ്ച്ചക്കുള്ളിൽ ഇന്ത്യയിൽ എത്തും.

സാഹചര്യം നിയന്ത്രണവിധേയമാണെന്നും
ആശങ്ക പെടേണ്ട ഒരു സാഹചര്യവും ഇല്ലെന്നും കേന്ദ്രം അറിയിച്ചു. യോഗത്തിൽ വിശദമായി എല്ലാ കാര്യങ്ങളും രാഷ്ട്രീയ പാർട്ടികളെ ധരിപ്പിച്ചുവെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.ഒന്നിച്ച് നീങ്ങാനാണ് തീരുമാനം.

രാജ്യത്തിന്റെ ക്ഷേമത്തിനായി ഒന്നിച്ച് പ്രവർത്തിക്കുമെന്നും കിരണ്‍ റിജിജു പറഞ്ഞു. തൃണമൂൽ ഒഴികെ മറ്റുപാർട്ടികൾ പങ്കെടുത്തു.സർക്കാരിന്‍റെ വിശദീകരണത്തിൽ തൃപ്തരല്ലെന്ന് കോൺഗ്രസ് നേതാക്കള്‍ പറഞ്ഞു.പ്രധാനവിഷയങ്ങളിൽ സർക്കാരിന്റെ മറുപടി സമ്പൂർണ്ണച്ചിത്രം നൽകുന്നില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!