പത്തനംതിട്ട : അനിൽ കെ ആൻ്റണി പിതൃനിന്ദ നടത്തിയെന്ന് പരാമർശത്തിൽ കോണ്‍ഗ്രസ് നേതാവ് എംഎം ഹസന് മറുപടിയുമായി പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ കെ ആന്‍റണി.
കാലഹരണപ്പെട്ട നേതാവ് എന്ന് താൻ പറഞ്ഞത് ഹസനെ പോലെയുള്ള നേതാക്കളെ ഉദ്ദേശിച്ചാണെന്നും 80 വയസ്സ് കഴിഞ്ഞിട്ടും ഇപ്പോഴും ഹസനാണ് കെപിസിസിയുടെ വർക്കിങ് പ്രസിഡന്‍റെന്നും അനില്‍ കെ ആന്‍റണി പറഞ്ഞു.
ഹസന്‍റേത് സംസ്കാരമില്ലാത്ത വാക്കുകളാണെന്നും അതിന് വെറെ മറുപടിയില്ലെന്നും അനില്‍ കെ ആന്‍റണി പറഞ്ഞു. കോഴ ആരോപണത്തിലും അദ്ദേഹം പ്രതികരിച്ചു. വ്യക്തിഹത്യ ചെയ്യുന്നവരെ വെറുതെ വിടാൻ പോകുന്നില്ലെന്ന് അഭിപ്രായപ്പെട്ടു. നിയമപരമായ നടപടി കാത്തിരുന്ന് കാണാമെന്നും കർമ്മം പോലെ കാര്യങ്ങൾ വന്നോളുമെന്നും അനില്‍ പറഞ്ഞു.
പ്രകാശ് ജാവദേക്കറേയും നന്ദകുമാർ കബളിപ്പിച്ചുണ്ടാകും.
ജാവദേക്കറുമായി ഇക്കാര്യം സംസാരിക്കാൻ സമയം കിട്ടിയിട്ടില്ലെന്നും വ്യക്തമാക്കി.
എംഎം ഹസൻ്റെ സംസ്കാരമില്ലാത്ത വാക്കുകള്‍ക്ക് മറുപടിയില്ലെന്ന് അനില്‍ ആന്‍റണി
