വ്യാപാര സംരക്ഷണയാത്രക്ക് പാമ്പാടിയിൽ സ്വീകരണം നൽകി

പാമ്പാടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ 2024 ജനുവരി 29 -ന് കാസർഗോഡ് നിന്ന് തുടങ്ങി ഫെബ്രുവരി 13 ന് തിരുവനന്തപുരത്ത് സമാപിക്കുന്ന, സംസ്ഥാനപ്രസിഡൻ്റ് ശ്രീ രാജു അപ്സര നയിക്കുന്ന വ്യാപാര സംരക്ഷണ യാത്രയുടെ പ്രചരാണർത്ഥം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന വ്യാപാര സംരക്ഷണയാത്രക്ക് പാമ്പാടി
യൂണിറ്റ് നൽകിയ സ്വീകരണം ജില്ലാ പ്രസിഡന്റ്‌ ശ്രീ എം. കെ തോമസുകുട്ടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു. സെക്രട്ടറിയേറ്റ്, സംസ്ഥാന കൗൺസിൽ ഭാരവാഹികളായ എ. കെ. എൻ പണിക്കർ , പി ശിവദാസ്, എബിസി കുര്യൻ , സംസ്ഥാന കൗൺസിൽ അംഗം നിയാസ് വെള്ളൂപറമ്പിൽ, സി കെ ശ്രീകുമാർ, ജേക്കബ് പുളിമൂട്,കെഎം മാത്യു, ജിന്റു കുര്യൻ യൂണിറ്റ് പ്രസിഡന്റ് ഷാജി പി മാത്യു, ജനറൽ സെക്രട്ടറി കുര്യൻ സഖറിയ, ട്രഷറാർ ശ്രീകാന്ത് കെ പിള്ള, വനിതാ വിംഗ് പ്രസിഡൻ്റ് ഷേർലി തര്യൻ, സെക്രട്ടറി സീനാ ജോളി, വൈസ് പ്രസിഡൻ്റുമാരായ PG.ബാബു, സണ്ണി മയൂര, ബൈജു ജോസഫ്, സെക്രട്ടറിമാരായ സുധാകരൻ, ഫിലിപ്പ് ജേക്കബ്,ശിവ ബിജു (സംസ്ഥാന കൗൺസിൽ അംഗം) മറ്റു യൂണിറ്റ് ഭാരവാഹികളും പങ്കെടുത്ത യോഗത്തിൽ പാമ്പാടിയിലെ വ്യാപാരികളുടെ ഒപ്പിട്ട നിവേദനം ജില്ലാ പ്രസിഡൻ്റ് ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!