താമരശ്ശേരി ചുരത്തിൽ ആത്മഹത്യാശ്രമം… ഓടിക്കൊണ്ടിരുന്ന ആംബുലൻസിന് മുമ്പിലേക്ക്  യുവാവ് ചാടി

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ആംബുലൻസിന് മുന്നിലേക്ക് ചാടി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കന്യാകുമാരി ആലത്തുകുളം സ്വദേശി പ്രകാശനാണ് (42) ആത്മഹത്യാശ്രമം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


വയനാട് പടിഞ്ഞാറത്തറയിൽ നിന്നും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയുമായി പോവുകയായിരുന്നു ആംബുലൻസിന് മുന്നിലേക്കാണ് പ്രകാശൻ എടുത്തുചാടിയത്.

ചുരം ഇറങ്ങിവരുന്നതിനിടെയായിരുന്നു സംഭവം. ആംബുലൻസ് ഇടിച്ചു തെറിച്ച പ്രകാശന് തലയ്ക്കും ശരീരത്തിനും ഗുരുതരമായി പരിക്കേറ്റു.

ഉടൻ തന്നെ ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. നില പരിതാപകരമായതിനെ തുടർന്നാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!