ഇസ്ലാമബാദ് : ഡേവിസ് കപ്പ് ടെന്നീസിൽ ഇന്ത്യ ലോക ഗ്രൂപ്പ് ഒന്നിൽ ഇടംപിടിച്ചു. പ്ലേ ഓഫ് പോരിൽ പാകിസ്ഥാനെതിരെ ഇന്ത്യ 3-0ത്തിന്റെ ലീഡ് സ്വന്തമാക്കിയാണ് ബെർത്ത് ഉറപ്പിച്ചത്.
ഡബിൾസിൽ ഇന്ത്യയുടെ യുകി ഭാംബ്രി- സാകേത് മൈനേനി സഖ്യം വിജയിച്ചതോടെ ഇന്ത്യയുടെ ലീഡ‍് 3-0ത്തിലേക്ക് ഉയരുകയായിരുന്നു. പാകിസ്ഥാൻ സഖ്യം മുസമിൽ മുർതാസ- അഖീൽ ഖാൻ സഖ്യത്തെയാണ് ഇന്ത്യൻ സഖ്യം പരാജയപ്പെടുത്തിയത്. സ്കോർ: 6-2, 7-6 (7-5).
60 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ഡേവിസ് കപ്പ് കളിക്കാൻ പാകിസ്ഥാൻ മണ്ണിലെത്തുന്നത്. 1964ലാണ് അവസാനമായി ഇന്ത്യ പാകിസ്ഥാനിൽ കളിച്ചത്. ചരിത്ര പോരാട്ടത്തിൽ ലോക ഗ്രൂപ്പ് ഒന്നിൽ സ്ഥാനമുറപ്പിക്കാനും ഇന്ത്യക്കായി.