101 കോടി രൂപ സമ്മാനത്തുക, ടീമുകൾക്ക് വാരിക്കോരി പണം നൽകാൻ ഐസിസി; ചാംപ്യൻമാരായ ഇന്ത്യയ്ക്ക് എത്ര കിട്ടും?

അഹമ്മദാബാദ്: ടി20 ലോകകപ്പ് ടൂർണമെന്റിലെ വിജയികൾക്കുള്ള സമ്മാനത്തുക ഐസിസി പ്രഖ്യാപിച്ചു. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിച്ച ടൂർണമെന്റിൽ ആകെ 20 ടീമുകളാണ് പങ്കെടുത്തത്. ഫൈനലിൽ ന്യൂസിലന്‍ഡിനെ 96 റണ്‍സിനു തകര്‍ത്തെറിഞ്ഞ് ഇന്ത്യ ടി20 ലോകകപ്പ് വീണ്ടും ഉയർത്തുകയും ചെയ്തു.

സൂര്യകുമാർ യാദവ് നായകനായ ഇന്ത്യൻ ടീം ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് കിരീടം സ്വന്തമാക്കിയത്. ഈ വിജയത്തോടെ ടി20 ലോകകപ്പ് മൂന്ന് തവണ നേടുന്ന ആദ്യ ടീമായി ഇന്ത്യ മാറി. കിരീടജേതാക്കളായ ഇന്ത്യയ്ക്ക് എത്ര രൂപയാണ് സമ്മാനത്തുകയായി ലഭിക്കുന്നത് എന്ന് പരിശോധിക്കാം.

ഐസിസി ടൂർണമെന്റിനായി ആകെ 11 മില്യൺ ഡോളർ (ഏകദേശം 101 കോടി രൂപ) സമ്മാനത്തുകയായി പ്രഖ്യാപിച്ചിരുന്നു. ടൂർണമെന്റിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കും കുറഞ്ഞത് ഏകദേശം 1.03 കോടി രൂപ പങ്കാളിത്ത ഫീസ് ഇനത്തിൽ ലഭിക്കും. അതിന് പുറമെ ടൂർണമെന്റിലെ ഓരോ മത്സരവും ജയിക്കുന്ന ടീമുകൾക്ക് ഏകദേശം 28.64 ലക്ഷം രൂപ വീതം അധികമായി നൽകും.

കിരീടം നേടിയ ഇന്ത്യയ്ക്ക് 2.34 മില്യൺ ഡോളർ (ഏകദേശം 21.5 കോടി രൂപ) ആണ് സമ്മാനത്തുകയായി ലഭിക്കുക. ഫൈനലിൽ പരാജയപ്പെട്ട ന്യൂസിലന്‍ഡിന് 1.17 മില്യൺ ഡോളർ (ഏകദേശം 10.75 കോടി രൂപ) ആണ് ഐസിസി നൽകുക. സെമിഫൈനലിൽ പുറത്തായ ടീമുകൾക്ക് ഏകദേശം 6.2 കോടി രൂപ വീതമാണ് ലഭിക്കുക.

കിരീടം നേടിയ ഇന്ത്യയ്ക്ക് 2.34 മില്യൺ ഡോളർ (ഏകദേശം 21.5 കോടി രൂപ) ആണ് സമ്മാനത്തുകയായി ലഭിക്കുക. ഫൈനലിൽ പരാജയപ്പെട്ട ന്യൂസിലന്‍ഡിന് 1.17 മില്യൺ ഡോളർ (ഏകദേശം 10.75 കോടി രൂപ) ആണ് ഐസിസി നൽകുക. സെമിഫൈനലിൽ പുറത്തായ ടീമുകൾക്ക് ഏകദേശം 6.2 കോടി രൂപ വീതമാണ് ലഭിക്കുക.

അഞ്ചാം സ്ഥാനം മുതൽ എട്ടാം സ്ഥാനത്ത് വരെ എത്തിയ ടീമുകൾക്ക് 2.48 കോടി രൂപയും ഒൻപത് മുതൽ പന്ത്രണ്ട് വരെയുള്ള സ്ഥാനങ്ങളിൽ എത്തിയവർക്ക് 1.24 കോടി രൂപ വീതവും ലഭിക്കും. പതിമൂന്ന് മുതൽ ഇരുപത് വരെ സ്ഥാനങ്ങളിലുള്ള ടീമുകൾക്ക് 1.03 കോടി രൂപ വീതവും സമ്മാനമായി നൽകുമെന്നാണ് ഐസിസി പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!