നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി ജഡ്ജിക്കെതിരെ അതിജീവിതയുടെ അഭിഭാഷക

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ജഡ്ജിക്കെതിരെ അതിജീവിതയുടെ അഭിഭാഷക. വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസിനെതിരെ കോടതിയലക്ഷ്യ നടപടി ഫയൽ ചെയ്യാനാണ് അഡ്വ. ടിബി മിനിയുടെ നീക്കം.

കോടതിയലക്ഷ്യ നടപടി ഫയൽ ചെയ്യാൻ അഡ്വക്കറ്റ് ജനറലിന്‍റെ അനുമതി തേടി. നടിയുടെ അഭിഭാഷക കോടതി മുറിയിൽ വന്നിരുന്നു ഉറങ്ങുകയാണ് പതിവെന്ന് ജഡ്ജി പരാമർശം നടത്തിയിരുന്നു. ഇതിനെതിരെയാണ് കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ ഒരുങ്ങുന്നത്.

2024 മുതലുള്ള വിചാരണ കോടതി നടപടിയുടെ സിസിടിവിയടക്കം പരിശോധിക്കണമെന്നാണ് ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!