തൃശൂർ : ഗുരുവായൂര്‍ ഉത്സവത്തിനു മുന്നോടിയായുള്ള ആനയോട്ടത്തില്‍ ഗുരുവായൂര്‍ രവികൃഷ്ണന്‍ ജേതാവ്. മൂന്നാം തവണയാണ് കൊമ്പന്‍ ആനയോട്ടത്തില്‍ ജേതാവാകുന്നത്. ഉച്ചതിരിഞ്ഞു മൂന്നിന് മഞ്ജുളാല്‍ പരിസരത്ത് നിന്നാണ് ആനയോട്ടം ആരംഭിച്ചത്.
ആദ്യം കിഴക്കേനടയിലെ ക്ഷേത്ര ഗോപുരത്തിനടുത്തെത്തിയതോടെയാണ് രവികൃഷ്ണന്‍ ജേതാവായത്. ഇതോടെ ഇത്തവണ ഉത്സവത്തിനു ഗുരുവായൂരപ്പ ന്റെ തങ്കത്തിടമ്പേറ്റാനുള്ള അവസരം കൊമ്പനു ലഭിച്ചു. കൃഷ്ണനാരായണന്‍, ബാലു, രവികൃഷ്ണന്‍ എന്നീ ആനകളാണ് മുന്‍നിരയില്‍ ഓടിയത്.
ഐതിഹ്യപ്പെരുമയുടെ സ്മരണ പുതുക്കി ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രോത്സ വത്തിന് ആവേശകരമായ തുടക്കം. ഉത്സവത്തിന്റെ പ്രാരംഭ ചടങ്ങായ ചരിത്രപ്രസിദ്ധമായ ‘ആനയോട്ടം’ ശനിയാഴ്ച ആവേശനിര്‍ഭരമായ അന്തരീക്ഷത്തില്‍ നടന്നു.
ക്ഷേത്രത്തില്‍ പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിനാണ് ഇതോടെ ആരംഭമായി. സുരക്ഷയും മൃഗക്ഷേമവും മൃഗക്ഷേമവും പൊതുജനങ്ങളുടെ സുരക്ഷയും മുന്‍നിര്‍ത്തി കര്‍ശനമായ നിയന്ത്രണങ്ങളോടെയാണ് ഇത്തവണയും ആനയോട്ടം സംഘടിപ്പിച്ചത്.
